ബെയ്ജിങ്: സിക്കിം മേഖലയിലെ ഡോക്ലാം പ്രദേശം ചൈനയുടെ ഭാഗമാണെന്ന് ഭൂട്ടാൻ അറിയിച്ചതായി ചൈനീസ് നയതന്ത്ര വിദഗ്ധ. ചൈന സന്ദർശിച്ച ഇന്ത്യൻ മാധ്യമസംഘത്തോടാണ് ഉന്നത നയതന്ത്രജ്ഞയായ വാങ് വെൻലി ഇങ്ങനെ പറഞ്ഞത്. ഭൂട്ടെൻറ നയതന്ത്രജ്ഞരാണ് ഇന്ത്യൻ സൈന്യം നിലയുറപ്പിച്ച ഭാഗം ചൈനയുടേതാണെന്ന് ചൈനയെ അറിയിച്ചത്. എന്നാൽ, ഇതിനുള്ള തെളിവുകളൊന്നും അവർ പുറത്തുവിട്ടില്ല. കഴിഞ്ഞ ജൂൺ 16ന് അതിർത്തിമേഖലയിൽ ചൈന നടത്തുന്ന റോഡ് നിർമാണം ഇന്ത്യ തടഞ്ഞതോടെയാണ് ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ സംഘർഷം ഉടലെടുത്തത്. എന്നാൽ, ഇക്കാര്യത്തിൽ ഭൂട്ടാൻ ഒരു പരാതിയും ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള അതിർത്തി-സമുദ്രകാര്യ വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കൂടിയായ വാങ് വെൻലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.