കൂടുതൽപേരെ പ്രതിചേർക്കണമെന്ന ഹരജിയിൽ വിധി ഇന്ന് തിരുവനന്തപുരം: സിസ്റ്റർ അഭയകേസിൽ പ്രാഥമിക അന്വേഷണഘട്ടത്തിൽ പ്രതികളെ സഹായിക്കാൻവേണ്ടി തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന ക്രൈംബ്രാഞ്ച് റിട്ട. എസ്.പി കെ.ടി. മൈക്കിൾ ഉൾപ്പെടെ എട്ടുപേരെ സി.ബി.െഎയുടെ തുടരന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹരജിയിൽ തിരുവനന്തപുരം സി.ബി.െഎ പ്രത്യേക കോടതി ബുധനാഴ്ച വിധി പറയും. പ്രതികളെ സഹായിക്കാൻ വേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അഡീഷനൽ എസ്.െഎ വി.വി. അഗസ്റ്റിൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. സാമുവൽ എന്നിവരെ സി.ബി.െഎ പ്രതിയാക്കി കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, ഇവർ രണ്ടുപേരും പിന്നീട് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.