മാവൂർ ജി.എച്ച്.എസ്.എസി​െൻറ പുരോഗതിക്ക് പൂർവ വിദ്യാർഥികൾ

മാവൂർ ജി.എച്ച്.എസ്.എസി​െൻറ പുരോഗതിക്ക് പൂർവ വിദ്യാർഥികൾ മാവൂർ: ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളി​െൻറ സമഗ്രപുരോഗതിക്ക് 15000ത്തിൽപരം പൂർവ വിദ്യാർഥികൾ കൈകോർക്കുന്നു. അഞ്ചുവർഷംകൊണ്ട് രണ്ടുകോടി രൂപ സമാഹരിച്ച് വികസനം നടപ്പാക്കുന്നതടക്കമുള്ള മാതൃകാ പ്രവർത്തനത്തിനാണ് ഒരുങ്ങുന്നത്. 1977 മുതൽ 2017 വരെ കാലയളവിൽ പഠിച്ചവർ ചേർന്ന് രൂപവത്കരിച്ച യൂനിമോസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതി​െൻറ ഭാഗമായുള്ള പൂർവ വിദ്യാർഥി മഹാസംഗമം ആഗസ്റ്റ് 27ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഓട്ടോഗ്രാഫ് 2017 എന്ന് പേരിട്ട പരിപാടി രാവിലെ ഒമ്പതു മുതൽ രാത്രി 10 വരെ സ്കൂളിൽ നടക്കും. പൂർവാധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം, പദ്ധതി അവതരണം, സെമിനാറുകൾ, സ്റ്റഡി ക്ലാസുകൾ, കലാപരിപാടികൾ, കൊല്ലം നാട്ടുപുരയുടെ നാടൻപാട്ട് അവതരണം എന്നിവ നടക്കും. ആദ്യഘട്ടമായി 50 ലക്ഷം രൂപ സംഗമത്തിൽ നൽകും. മഹാസംഗമത്തി​െൻറ മുന്നോടിയായി ചെറുസംഗമങ്ങൾ, പ്രാദേശിക സംഗമങ്ങളും നടന്നു. അടുത്തദിവസങ്ങളിൽ സമൂഹ ചിത്രരചന, ഓർമവൃക്ഷം നടൽ, ബൈക്ക് റാലി, ഫ്ലാഷ് മോബ്, കൂട്ടയോട്ടം തുടങ്ങിയവ നടക്കും. വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ എം. ധർമജൻ, ഓനാക്കിൽ ആലി, കെ.പി. വിജയൻ, പി. ചന്ദ്രൻ, കെ.വി. ഷംസുദ്ദീൻ ഹാജി, അഡ്വ. ഷമീം പക്സാൻ, കെ. ഉണ്ണികൃഷ്ണൻ, ടി. ഷമീന എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.