കോഴിക്കോട്: ഫാൽക്കൺ പക്ഷികളെക്കുറിച്ച് മൂന്നു ഭാഷകളിൽ ഡോക്യുമെൻററി നിർമിക്കുന്നു. പരിസ്ഥിതി പ്രവർത്തകനും കാലിക്കറ്റ് യൂനിവേഴ്സിറ്റി ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റൻറ് പ്രഫസറുമായ ഡോ. സുബൈർ മേടമ്മലാണ് ഇത് തയാറാക്കുന്നത്. പ്രാപ്പിടിയൻ പക്ഷികളെയും ഇവ ഉപയോഗിച്ച് ഇരപിടിക്കുന്നതിെൻറ രീതിയെയും കുറിച്ചുള്ള ദൃശ്യങ്ങൾ ജി.സി.സി രാജ്യങ്ങളിൽ ചിത്രീകരിച്ചതിനുശേഷം അദ്ദേഹം ലണ്ടനിലെത്തി. അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഡോക്യുമെൻററി പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. സുബൈർ പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴയ ഫാൽക്കൺ സെൻററായ ലണ്ടനിലെ ഇൻറർ നാഷനൽ സെൻറർ ഫോർ ബേർഡ്സ് ഓഫ് േപ്രയുടെ ക്ഷണപ്രകാരമാണ് ഡോ. സുബൈർ ലണ്ടനിലെത്തിയത്. 1967ൽ ആരംഭിച്ച ഈ ഫാൽക്കൺ സെൻറർ സുവർണ ജൂബിലി ആഘോഷിക്കുകയാണ്. ഇതിെൻറ ഭാഗമായി ആഗസ്റ്റ് രണ്ടു മുതൽ 10 വരെ നടക്കുന്ന അന്താരാഷ്ട്ര സെമിനാറിൽ അറബ് ഫാൽക്കണറിയെക്കുറിച്ച് പ്രഭാഷണം നടത്താനാണ് ഡോ. സുബൈറിന് ക്ഷണം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.