ബാലുശ്ശേരി: നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ല ക്യാമ്പ് 11, 12, 13 തീയതികളിൽ ബാലുശ്ശേരിയിൽ നടക്കും. ബാലുശ്ശേരി കോഒാപറേറ്റിവ് ആർട്സ് കോളജിൽ നടക്കുന്ന ജില്ല കേഡർ ക്യാമ്പ് 12ന് രാവിലെ 10ന് എ.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്യാമ്പിെൻറ നടത്തിപ്പിനായി എൻ.സി.പി ഒാഫിസിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണ യോഗം ജില്ല സെക്രട്ടറി പി.കെ.എം. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി. ജൂലേഷ് അധ്യക്ഷത വഹിച്ചു. പി. സുധാകരൻ, പി.പി. രവി, ശൈലജ കുന്നോത്ത്, പെരിങ്ങിണി മാധവൻ എന്നിവർ സംസാരിച്ചു. എം.പി. ഷിജിത്ത് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായി പി. സുധാകരൻ (ചെയർ), എം.പി. ഷിജിത്ത് (ജന. കൺ), കൊല്ലങ്കണ്ടി അബ്ദുറഹിം (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ബാലുശ്ശേരി ഗവ. കോളജിൽ ബിരുദ കോഴ്സുകളിൽ സീറ്റ് ഒഴിവ് ബാലുശ്ശേരി: ബാലുശ്ശേരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2017 -18 അധ്യയന വർഷം ബിരുദ കോഴ്സുകളിൽ ബി.എ ഇക്കണോമിക്സിന് ഇ.ടി.ബിയിൽ രണ്ട്, മുസ്ലിം -ഒന്ന്, എൽ.സി -ഒന്ന്, വികലാംഗർ -രണ്ട്, ബി.എസ്സി മാത്സ് -ഇ.ടി.ബി രണ്ട്, ഒ.ബി.എക്സ് -ഒന്ന്, വികലാംഗർ -ഒന്ന്, ബി.കോം -ഒ.ബി.എച്ച് -ഒന്ന്, വികലാംഗൻ -ഒന്ന് എന്നീ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഒ ാൺലൈനായി അപേക്ഷിച്ച അർഹരായ വിദ്യാർഥികൾ 11ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി കോളജ് ഒാഫിസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.