പേരാമ്പ്ര: കർക്കടകത്തിലെ പേമാരിയെ വകവെക്കാതെ പേരാമ്പ്രയിലെ കഥാപ്രസംഗ സദസ്സ് സമ്പന്നമാക്കുകയാണ് നാട്ടുകാർ. ടാക്സി സ്റ്റാൻഡിലൊരുക്കിയ പന്തൽ കഥാപ്രസംഗാസ്വാദകരെ കൊണ്ട് നിറഞ്ഞുകവിയുകയാണ്. അഭിനയവും കവിതയും സംഗീതവും വാദ്യങ്ങളും ഒന്നിച്ചുപയോഗിക്കുന്ന ഈ കലാരൂപം കാലയവനികക്കുള്ളിൽ മറഞ്ഞുപോകില്ലെന്ന് പേരാമ്പ്രയിലെ പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുകയാണ്. ബ്ലോക്ക് പഞ്ചായത്തും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി നടത്തുന്ന ത്രിദിന കഥാപ്രസംഗ ഉത്സവം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എ.സി. സതി അധ്യക്ഷത വഹിച്ചു. മികച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറിനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ ബാബു പറശ്ശേരിെയയും പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ആദ്യകാല കാഥികെരയും മന്ത്രി അനുമോദിച്ചു. വി.ടി. മുരളി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന, ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണാനന്ദൻ, എ.കെ. ബാലൻ, എം. കുഞ്ഞമ്മദ്, എൻ.പി. ബാബു, രാജൻ മരുതേരി, ആവള ഹമീദ്, ഇ. കുഞ്ഞിരാമൻ, കെ. സജീവൻ, കിഴക്കയിൽ ബാലൻ, സുരേഷ് ബാബു കൈലാസ്, ശശീന്ദ്രൻ കീർത്തി, എസ്.കെ. സജീഷ്, വി.കെ. സുനീഷ് എന്നിവർ സംസാരിച്ചു. പ്രഫ. ഹർഷകുമാർ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന കഥാപ്രസംഗം അവതരിപ്പിച്ചപ്പോൾ ബാബു കോടഞ്ചേരി 'വയലാർ ഒരു സൂര്യതേജസ്സ്' എന്ന കഥാപ്രസംഗവും വസന്തകുമാർ സാംബശിവെൻറ 'ഒഥല്ലോ' കഥാപ്രസംഗവും അരങ്ങേറി. തിങ്കളാഴ്ച വൈകീട്ട് ആറിന് നിരണം രാജൻ 'ഭീഷ്മർ', 7.30ന് എം.ആർ. പയ്യട്ടം 'ആടുജീവിതവും' അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.