ചുരം വ്യൂപോയിൻ്റ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു

ചുരം വ്യൂ പോയൻറ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു താമരശ്ശേരി: ചുരം വ്യൂ പോയൻറിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും എത്തുന്ന സന്ദർശകരുടെ ബാഹുല്യമാണ് കുരുക്ക് രൂക്ഷമാക്കുന്നത്. സന്ദർശകരെത്തുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങും ഒരു തത്ത്വദീക്ഷയുമില്ലാതെ പാർക്ക് ചെയ്യുന്നതാണ് വ്യൂ പോയൻറ് നേരിടുന്ന ഏറ്റവും വലിയ ഗതാഗതപ്രശ്നം. നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമെത്തുന്ന ഇവിടെ ട്രാഫിക് നിയന്ത്രിക്കാൻ ഒരു പൊലീസുകാരൻപോലും ഇല്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. വാഹനങ്ങൾ കടന്നുപോകാത്ത അവസ്ഥയിൽ ദീർഘദൂരയാത്രക്കാർ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങുന്നത് പതിവാണ്. തൊട്ടടുത്തുള്ള ലക്കിടി ഔട്ട് പോസ്റ്റിലെ പൊലീസുകാർ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അവധി ദിവസങ്ങളിലെങ്കിലും ട്രാഫിക് നിയന്ത്രിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. photo TSY Churam View point] ഇന്നലെ വൈകീട്ട് ചുരം വ്യൂ പോയൻറിൽ കുടുങ്ങിയ വാഹനങ്ങളുടെ നീണ്ട നിര താമരശ്ശേരി-ചുങ്കം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം -യൂത്ത് കോൺഗ്രസ് താമരശ്ശേരി: അപകടങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ തിരക്കേറിയ കോഴിക്കോട്-വയനാട് ദേശീയപാതയിൽ താമരശ്ശേരി ചുങ്കം ജങ്ഷനിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും നിരന്തരം ആശ്രയിക്കുന്ന കോഴിക്കോട്- വയനാട് റൂട്ടിലെ താമരശ്ശേരി ചുങ്കം ഭാഗത്ത് ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഏറെനേരം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. പിന്നീട് നഷ്ടസമയം തിരിച്ചുപിടിക്കാനുള്ള വാഹനങ്ങളുടെ മരണപ്പാച്ചിൽ അപകടങ്ങൾക്കും ഇടവരുത്തുന്നുണ്ട്. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് പോകുന്ന രോഗികളെ തക്കസമയത്ത് എത്തിക്കാൻ ഗതാഗതതടസ്സം മൂലം പലപ്പോഴും സാധിക്കാറില്ല. വിവാഹ പാർട്ടി, എയർപോർട്ട്, മറ്റ് ആവശ്യങ്ങൾക്കുവേണ്ടി പോകുന്നവർക്കും ഇത് വൻ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഗതാഗതം നിയന്ത്രിക്കാൻ മിക്ക സമയങ്ങളിലും നാട്ടുകാർതന്നെ രംഗത്തിറങ്ങേണ്ട ഗതികേടാണുള്ളത്. ജങ്ഷനിൽനിന്ന് മുക്കം റോഡിലേക്ക് തിരിയുന്നിടത്തുള്ള പഴയ കെട്ടിടംമൂലം നേരെയുള്ള കാഴ്ചയില്ലാതെയും സ്ഥലപരിമിതിമൂലവും പ്രയാസപ്പെടുകയാണ്. അടിയന്തരമായി ഇതു പൊളിച്ചുനീക്കണമെന്നും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ചുങ്കത്ത് ൈഫ്ലഓവർ നിർമിക്കാൻ സർക്കാർ തയാറാകണമെന്നും അതിനുവേണ്ട നടപടികൾ സ്വീകരിക്കാൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് സ്ഥലം എം.എൽ.എക്കും എം.പിക്കും നിവേദനം നൽകാനും യോഗത്തിൽ തീരുമാനിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഇറാഷ് ഈർപ്പോണ അധ്യക്ഷത വഹിച്ചു. അഡ്വ. ബിജു കണ്ണന്തറ, ജംഷിദ് എം.പി.സി, ദീപക് കാരാട്ടി, ഫസൽ കാരാട്ട്, ഷാദി ഷബീബ്, ജോയിസ്, ഷൈജു കരുപാറ, വി.കെ. കബീർ, ജസീറലി, മഹേന്ദ്രൻ ചുങ്കം, റിഷാം, ആദിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.