ഡ്യൂട്ടി പരിഷ്കരണം: കെ.എസ്.ആർ.ടി.സിയിലെ പ്രതിദിന വരുമാനം വർധിപ്പിച്ചു -എം.ഡി കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിലെ ഡ്യൂട്ടി പരിഷ്കരണത്തിനുശേഷം പ്രതിദിന വരുമാനം നാലുകോടിയിൽനിന്ന് ആറു കോടിയായി ഉയർന്നതായി എം.ഡി രാജമാണിക്യം പറഞ്ഞു. കെ.എസ്.ആർ.ടി.സി വടക്കൻ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ജീവനക്കാര്‍ക്ക് പണികൊടുക്കാനും അഞ്ഞൂറോളം ബസുകള്‍ പുതുതായി നിരത്തിലിറക്കാനും കഴിഞ്ഞു. ഡ്യൂട്ടി പരിഷ്കരണം പരാജയമാണെന്ന പ്രചാരണത്തിനു പിന്നിൽ ജീവനക്കാരുെട ചില ആനുകൂല്യങ്ങൾ ഇല്ലാതായതിെൻറ മനോവിഷമം മാത്രമാണ്. നിലവിൽ ഒരു ബസിൽനിന്നുള്ള വരുമാനം 16 പേർക്ക് വീതം വെക്കേണ്ട അവസ്ഥയാണുള്ളത്. ഈ രീതിയിൽ മുന്നോട്ടു പോകാനാവില്ല. പതിനായിരത്തിലേറെ ജീവനക്കാരുണ്ടായിട്ടും ആയിരം ബസുകൾപോലും നിരത്തിലിറക്കാൻ കഴിയാത്തത് കെ.എസ്.ആർ.ടി.സിക്കു അപമാനമാെണന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ കൂടുതൽ സർവിസുകൾ ആരംഭിച്ച് വരുമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വടക്കൻ കേരളത്തിലെ സാധ്യതകൾ പരിശോധിച്ചശേഷം അന്തർ സംസ്ഥാന സർവിസുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, വിദ്യാർഥികളുടെ കൺസഷൻ കാർഡിെൻറ േപ്രാസസിങ് ഫീസ് ഈടാക്കുന്നത് മുൻ തീരുമാന പ്രകാരമാെണന്നായിരുന്നു എം.ഡിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.