കൊടുവള്ളി: മുസ്ലിം ലീഗ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സമര സംഗമം ആഗസ്റ്റ് 12ന് വൈകീട്ട് നാലിന് താമരശ്ശേരിയില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.എം. ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. മുഹമ്മദ് മാസ്റ്റർ, എം.എ. റസാഖ് മാസ്റ്റര്‍, അഡ്വ. വേളാട്ട് അഹമ്മദ്, കെ. അബുഹാജി, താര അബ്ദുറഹ്മാന്‍ ഹാജി, കെ.പി. മുഹമ്മദന്‍സ്, വി. ഇല്യാസ്, വി.കെ. കുഞ്ഞായിന്‍കുട്ടി മാസ്റ്റർ, കെ. കുഞ്ഞാമു, പി.സി. മുഹമ്മദ് മാസ്റ്റര്‍, എം.എ .ഗഫൂര്‍ സംസാരിച്ചു. ഓമശ്ശേരി സമീക്ഷ ക്ലബ് ഓഫിസ് ഉദ്ഘാടനം നാളെ കൊടുവള്ളി: ഓമശ്ശേരിയില്‍ 27 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സമീക്ഷ ഗ്രന്ഥാലയത്തിെൻറ കലാകായികവിഭാഗം ഓഫിസ് ഞായറാഴ്ച വൈകീട്ട് അഞ്ചിന് ഐ.എസ്.എല്‍ താരം അനസ് എടത്തൊടിക നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അനസിന് നല്‍കുന്ന സ്വീകരണപരിപാടി കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഓമശ്ശേരിയിൽ സമീക്ഷയുടെ കീഴിൽ സ്പോർട്സ് അക്കാദമി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് പി.സി. വേലായുധന്‍ മാസ്റ്റര്‍, വോളിബാള്‍ അസോസിയേഷന്‍ ഭാരവാഹി കെ. സുരേന്ദ്രന്‍ എന്നിവർ പങ്കെടുക്കും. തുടർന്ന് കലാവിരുന്നും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ പി.എ. ഉസയിന്‍, എം.കെ. ജംഷീര്‍, പി.വി. റഫീഖ്, കെ. നിധീഷ് കൃഷ്ണന്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.