യുവതിയെ ഫോണിൽ ശല്യം ചെയ്​ത രണ്ടുപേരെ നാട്ടുകാർ പിടികൂടി

യുവതിയെ ഫോണിൽ ശല്യം ചെയ്ത രണ്ടുപേരെ നാട്ടുകാർ പിടികൂടി ചെറുകുളം: ഭർതൃമതിയായ യുവതിയെ ഫോണിൽ ശല്യം ചെയ്ത രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ചെറുകുളത്തെ സിവിൽ എൻജിനീയറായ യുവതിയെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും അശ്ലീല മെസേജുകൾ അയക്കുകയും ചെയ്ത വീരന്മാരെ ഭർത്താവി​െൻറ സഹായത്തോടെ തന്ത്രപൂർവം വിളിച്ചുവരുത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10.30ഒാടെയാണ് ഫ്രാൻസിസ് റോഡ് സ്വദേശികളായ രണ്ടുപേരും ചെറുകുളത്തെ യുവതിയുടെ വീടിനടുത്തെത്തിയത്. നാട്ടുകാർ പിടികൂടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.