ഫറോക്ക്: അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻറും റൗളത്തുൽ ഉലും അറബിക് കോളജ് എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി കാഴ്ച പരിമിതിയുള്ള വിദ്യാർഥികൾക്കായി അറബിഭാഷ കമ്യൂണിക്കേഷൻ കോഴ്സും ബ്രെയിൽ ലിപിയിൽ തയാറാക്കിയ ഖുർആൻ വിതരണവും നടത്തി. ഖുർആൻ വിതരണം ഇ.കെ.പി. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. റൗളത്തുൽ ഉലൂം അറബിക് കോളജ് പ്രിൻസിപ്പൽ ഡോ. മുസ്തഫ ഫാറൂഖി അറബിക് കമ്യൂണിക്കേഷൻ കോഴ്സ് ഉദ്ഘാടനം ചെയ്തു. ഡോ. എം.എം. ഫരീദ് അധ്യക്ഷത വഹിച്ചു. ഡോ. കോയകുട്ടി ഫാറൂഖി, പി.എ. അബ്ദുൽ കരീം, വി.പി. മുഹമ്മദ് ബഷീർ, സി.എച്ച്. റഷീദ്, പി.ടി.എം. മുസ്തഫ, എം. അൻസാർ, എൻ.എസ്.എസ് പ്രതിനിധികളായ കെ.എസ്. ഫസൽ, പി. സക്കരിയ്യ, പി. ജംഷാദ്, കെ.പി. അർഷാദ്, കെ. അസിഫ്, പി. റമീസ് എന്നിവർ സംസാരിച്ചു. NSS RUA (2) ബ്രെയിൽ ലിപിയിലുള്ള ഖുർആൻ വിതരണം ഇ.കെ.പി. അബ്ദുൽ ലത്തീഫ് നിർവഹിക്കുന്നു ഉപകരണങ്ങൾ നൽകി ഫറോക്ക്: ഫറോക്ക് മഹല്ല് ദുരിതാശ്വാസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചന്തയിലെ ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്ക് എക്സ്റേ വ്യൂ, മരുന്ന് മിക്സ് ചെയ്യാനുള്ള ഗെറ്റൽ എന്നിവ നൽകി. ദുരിതാശ്വാസ കമ്മിറ്റി പ്രസിഡൻറ് വി. ഇസ്മയിൽ ഹാജി, കെ. ബീരാൻ, ആർ.എം. റസാഖ്, പി.സി. മുഹമ്മദലി, കെ.പി. സുബൈർ, ടി.കെ. ബഷീർ, പി. ഹംസ, എം. ബീരാൻ കോയ, സി. മരക്കാർ ഹാജി, പി. ഫൈസൽ, ജംഷീദ് അമ്പലപ്പുറം, കെ. അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.