കൂരാച്ചുണ്ട്^കല്ലാനോട് റോഡ് തകർന്നു

കൂരാച്ചുണ്ട്-കല്ലാനോട് റോഡ് തകർന്നു കൂരാച്ചുണ്ട്: കൂരാച്ചുണ്ട്--കല്ലാനോട് റോഡ് തകർന്നു. ടെലിഫോൺ എക്ചേഞ്ചിനു സമീപത്താണ് റോഡ് ടാറിങ് തകർന്ന് കുഴികൾ രൂപപ്പെട്ടത്. ഓവുചാലുകൾ ഇല്ലാത്തതും റോഡിനിരുവശത്തുള്ള സ്വകാര്യവ്യക്തികൾ റോഡിലേക്ക് വെള്ളം ഒഴുക്കിവിടുന്നതുമാണ് തകർച്ചക്കിടയാക്കുന്നത്. ഈ ഭാഗം റോഡ് കെട്ടി ഉയർത്തി ഓവുചാൽ നിർമിച്ചാൽ മാത്രമേ റോഡ് ഈടുനിൽക്കൂ. റോഡിനോട് പൊതുമരാമത്ത് വകുപ്പ് കടുത്ത അവഗണന കാണിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കക്കയം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT