സം​​സ്ഥാ​​ന പാ​​ത​​യെചൊ​​ല്ലി അ​​വ്യ​​ക്ത​​ത; നാ​​ല്​ ക​​ള്ളു​​ഷാ​​പ്പു​​ക​​ൾ പൂ​​ട്ടി​​യി​​ല്ല

പേരാമ്പ്ര: കടിയങ്ങാട് -പെരുവണ്ണാമൂഴി -പൂഴിതോട് റോഡ് സംസ്ഥാന പാതയാണോ എന്ന കാര്യത്തിൽ അവ്യക്തത. പാതയോരത്ത് എസ്.എച്ച് 54 എന്ന് കാണിച്ച് ദിശാ സൂചികയുണ്ട്. ഇത് സംസ്ഥാന പാതയാണെങ്കിൽ ഈ റോഡരികിൽ പ്രവർത്തിക്കുന്ന നാല് കള്ള് ഷാപ്പുകൾ അടച്ചുപൂട്ടണം. കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും നിർദിഷ്ട വയനാട് ബദൽ റോഡുമായ സംസ്ഥാന പാത 54ൽ പടിഞ്ഞാറത്തറ -പൂഴിത്തോട് -കടിയങ്ങാട് റോഡിൽ പന്തിരിക്കര, പെരുവണ്ണാമൂഴി, ചെമ്പനോട, പൂഴിത്തോട് എന്നിവിടങ്ങളിലാണ് ഷാപ്പുകൾ പ്രവർത്തിക്കുന്നത്. വടകര ചുരം ഡിവിഷൻ ഓഫിസിെൻറ കീഴിൽ വരുന്ന റോഡാണിത്. ഈ ഓഫിസിൽ നിന്ന് അറിയിച്ചത് നിലവിൽ ഈ പാത സംസ്ഥാന പാത തന്നെയാണെന്നാണ്. പി.ഡബ്ല്യു.ഡി കൊയിലാണ്ടി റോഡ് സെക്ഷൻ ഓഫിസിൽനിന്നു ലഭിച്ചതു പ്രകാരം ഈ റോഡ് സംസ്ഥാന പാതയല്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫിസ് അറിയിച്ചു. ഇത് സംസ്ഥാന പാതയാണെന്നും കള്ളുഷാപ്പുകൾ അടപ്പിക്കണമെന്നും ആവശ്യപ്പെട്ട് പരാതി ലഭിച്ച സാഹചര്യത്തിൽ എക്സൈസ് ഡെപ്യൂട്ടി കമീഷണറെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന പാതയാണെങ്കിൽ ഉടൻ ഷാപ്പുകൾ പൂട്ടിക്കുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു. പൂഴിത്തോട് -പടിഞ്ഞാത്തറ റോഡ് യാഥാർഥ്യമാവാത്തതുകൊണ്ട് ഇത് സംസ്ഥാന പാതയല്ലെന്ന നിഗമനത്തിലാണ് പി.ഡബ്ല്യു.ഡി അധികൃതർ. എന്നാൽ ഇത് സംസ്ഥാന പാതയാണെന്നും അതുകൊണ്ട് സുപ്രിംകോടതി വിധി പാലിക്കണമെന്നും ആവശ്യപ്പെട്ട് മദ്യനിരോധന സമിതി പ്രവർത്തകർ രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.