കോഴിക്കോട്: കോഴിക്കോടിെൻറ സ്വന്തം രുചിവൈവിധ്യമൊരുക്കി തെക്കേപ്പുറം ഭക്ഷ്യമേള. തെക്കേപ്പുറം ഭക്ഷ്യവേദി ആഭിമുഖ്യത്തില്‍ കല്ലായി പാലത്തിന് സമീപം പള്ളിക്കണ്ടിറോഡില്‍ എം.എസ്. അബൂഹാജി ഹാളിലാണ് ഫുഡ്‌െഫസ്റ്റ്. പട്ടുതെരുവ് മുതല്‍ പള്ളിക്കണ്ടി വരെയുള്ള തെക്കെപ്പുറം പ്രദേശത്തെ നാല്‍പതോളം റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് മേള. കാന്താരി ചിക്കൻ, സമൂസ, അന്തംവിട്ട അപ്പം, ഐസ് അച്ചാർ, ഉപ്പിലിട്ടത്, മുട്ട മസാല, പോത്ത് വരട്ടിയത്, കോഴി നിറച്ചത്, ബേല്‍പൂരി, പാനിപ്പൂരി, ദഹിപൂരി, അയലപ്പത്തിരി, ചെമ്മീന്‍ പത്തിരി, ഇറച്ചിപ്പത്തിരി, സില്‍ക്ക് പത്തിരി, പൊതിനപ്പത്തിരി, കണ്ണുവെച്ച പത്തിരി, അരിച്ചുട്ടപ്പത്തിരി, നേര്യ പത്തിരി, നിധി കാക്ക്ണ പത്തിരി, ജീരകപ്പത്തിരി... ഇങ്ങനെ വിഭവങ്ങളുടെ പേരുതന്നെ വൈവിധ്യം വിളിച്ചോതുന്നു. മലബാറിലെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍ക്ക് പുറമെ തെക്കേപുറത്തെ ഗുജറാത്തി സമൂഹത്തിെൻറയും ബോറ സമുദായത്തിെൻറയും വിഭവങ്ങള്‍ പ്രത്യേകതയാണ്. വിവിധതരം ദോശകളും പായസ ഇനങ്ങളും ലഭ്യമാണ്. കടല്‍ മത്സ്യങ്ങൾ പാകപ്പെടുത്തുന്നത് നേരിട്ട് കാണുന്ന ലൈവ് അടുക്കളയും മീന്‍ ചാപ്പയും മേളയിലുണ്ട്. മേളയുടെ ലാഭവിഹിതം തെക്കേപ്പുറത്തെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുക. ബുധനാഴ്ച മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്ത മേള വിഷു ദിവസവുമുണ്ട്. സംഘാടകസമിതി ചെയര്‍മാന്‍ എസ്.കെ. കുഞ്ഞിമോന്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡൻറ് കമാല്‍ വരദൂർ, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ സി. അബ്ദുറഹ്മാന്‍, സി.പി. ശ്രീകല, കണ്‍വീനര്‍ ഐ.പി. ഉസ്മാന്‍കോയ, എം.പി. കോയട്ടി, എസ്.കെ. അബൂബക്കർ, ഡി.വി. മൊയ്തീന്‍കോയ, ഇ.വി. ഉസ്മാന്‍കോയ, പി. റമീസ് അലി, കെ.പി. ഹബീബ് എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് മൂന്നു മുതല്‍ 10 വരെയാണ് മേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.