അത്തോളി: വൈദ്യരുകണ്ടി കുടിവെള്ള പദ്ധതിക്ക് കിണറും, ടാങ്കും, പൈപ്പ് ലൈനുമുണ്ടായിട്ടും വർഷങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. പതിനഞ്ച് വർഷം മുമ്പാണ് പദ്ധതിക്കു വേണ്ടി കൊളക്കാട് മാണിക്കോത്ത് താഴെ കിണർ നിർമിച്ചത്. തുടക്കത്തിൽ തന്നെ കിണറിലെ വെള്ളം ശുദ്ധമല്ലെന്ന പരാതിയെ തുടർന്ന് പദ്ധതിയുടെ പ്രവർത്തനം നിലക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ തവണ ജില്ല പഞ്ചായത്ത് ഈ പദ്ധതി നവീകരിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഗാർഹിക കണക്ഷനു വേണ്ടി പൈപ്പ് ലൈനും ടാപ്പുകളും ഈ ഫണ്ടുപയോഗിച്ച് സ്ഥാപിച്ചിരുന്നു. 50 ഓളം വീടുകൾക്കായിരുന്നു ഇതിെൻറ പ്രയോജനം ലഭിക്കുക. പദ്ധതിക്കു വേണ്ടി സ്ഥാപിച്ച പമ്പ് ഇപ്പോൾ കാലപ്പഴക്കത്താൽ നാശത്തിെൻറ വക്കിലാണ്. വെള്ളം മോശമാണെന്ന പരാതിയിൽ കിണറിലെ ചളി നീക്കം ചെയ്തു നന്നാക്കിയെങ്കിലും ഇതുവരെയും പമ്പിങ് നടത്തിയിട്ടില്ല. പഞ്ചായത്ത് ആരംഭിച്ച പദ്ധതി ജില്ല പഞ്ചായത്ത് ഏറ്റെടുത്തിട്ടും പ്രാവർത്തികമാക്കാത്തതിലുള്ള നിരാശയിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.