ഓ​ല​പ്പ​ന്ത​ലും പാ​ള പ്ലേ​റ്റു​മാ​യി ഒ​രു പ​രി​സ്​​ഥി​തി ക​ല്യാ​ണം

കുറ്റ്യാടി: കല്യാണ സദ്യകൾ പ്ലാസ്റ്റിക് ഡിസ്പോസബ്ൾ വസ്തുക്കളാലും വേദികൾ വായുസഞ്ചാരമില്ലാത്ത ടാർപോളിൻ പന്തലുകളുമായി നിറയുമ്പോൾ വടയത്തെ എ.ടി. അബ്ദുൽ ലത്തീഫിെൻറ മകളുടെ വിവാഹ സൽക്കാരത്തിന് വീട്ടിൽ ഒരുക്കിയത് തെങ്ങോല പന്തലും പാള പ്ലേറ്റുകളും. കണ്ണഞ്ചിപ്പിക്കുന്ന എൽ.ഇ.ഡി വിളക്കുകൾക്ക് പകരം ചണനൂലിൽ രൂപപ്പെടുത്തിയ അലങ്കാര വിളക്കുകളും ഒരുക്കിയിരുന്നു. മിക്ക സൽക്കാരങ്ങളിലും പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, മേശവിരി, സ്റ്റോകൾ തുടങ്ങിയവ ഉപയോഗിച്ചശേഷം കത്തിക്കുന്നത് പതിവായിട്ടുണ്ട്. നാലു പുറവും മറച്ച ടാർപോളിൻ മേൽക്കൂരയുള്ള പന്തലുകൾക്കുള്ളിൽ വിരുന്നു വന്നവരും വീട്ടുകാരും വേവുകയാണിപ്പോൾ. എന്നാൽ, തെങ്ങോല പന്തലാവുമ്പോൾ ആവശ്യത്തിന് വായു സഞ്ചാരം ലഭിച്ചതിനാൽ വരുന്നവർക്ക് നല്ല ആശ്വാസവുമായിരുന്നു. വ്യത്യസ്തമായ വിവാഹ സൽക്കാരം കൂടിയതിെൻറ ആഹ്ലാദവും പങ്കുവെച്ചാണ് സുഹൃത്തുക്കളും ബന്ധുക്കളും മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.