പേരാമ്പ്ര: ഐ.എസിന്‍െറ പേരില്‍ ഇസ്ലാമിനെ ക്രൂശിക്കുന്നത് അംഗീകരിക്കാനാകില്ളെന്ന് സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. നൊച്ചാട് പഞ്ചായത്തിലെ ജമാഅത്തെ ഇസ്ലാമി ഘടകങ്ങള്‍ സംയുക്തമായി വെള്ളിയൂരില്‍ സംഘടിപ്പിച്ച സംവാദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഐ.എസ് വിചാരണ ചെയ്യപ്പെടുന്നു, മീഡിയയും’ വിഷയത്തിലാണ് സംവാദം. എല്ലാ ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനാണ് ഇസ്ലാം പ്രാധാന്യം നല്‍കുന്നത്. ഐ.എസിന്‍െറ എല്ലാ പ്രവര്‍ത്തനങ്ങളും ഇസ്ലാം വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര ഏരിയ ജമാഅത്തെ ഇസ്ലാമി ഓര്‍ഗനൈസര്‍ എസ്.കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് വേളം, മണ്ഡലം യൂത്ത് കോണ്‍സ് പ്രസിഡന്‍റ് പി.കെ. രാഗേഷ്, പ്രിന്‍സ് ആന്‍റണി, കാലിക്കറ്റ് യൂനി. സിന്‍ഡിക്കേറ്റംഗം കെ.കെ. ഹനീഫ, മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം കെ.എസ്. മൗലവി, ഐ.എസ്.എം മണ്ഡലം പ്രസിഡന്‍റ് ഷമീര്‍ വാകയാട്, കണ്ണൂര്‍ സര്‍വകലാശാല അസി. പ്രഫ. പി.എം. ഷംസീര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.പി.എ. കബീര്‍ സ്വാഗതവും ജാമില്‍ നവാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.