വടകര പഴയ ബസ്സ്റ്റാന്‍ഡില്‍ എല്ലാം തോന്നിയപോലെ

വടകര: നാഥനില്ലാത്ത കളരിപോലെയാണ് വടകര പഴയബസ്സ്റ്റാന്‍ഡിന്‍െറ അവസ്ഥ. ഒരു ഭാഗത്ത് മൂത്രപ്പൂരയുടെ ടാങ്ക് പൊട്ടി ഒഴുകുന്നു. സ്റ്റാന്‍ഡിലെ കെട്ടിടത്തിന്‍െറ മേല്‍ക്കൂര തകര്‍ന്നതിനാല്‍ മഴ പെയ്താല്‍ ചോര്‍ച്ചയാണുള്ളത്. ട്രാക്ക് പിടിക്കാന്‍ ബസുകള്‍ തമ്മില്‍ നടക്കുന്ന മത്സരയോട്ടം കാല്‍നടയാത്രക്കാരെ പ്രയാസത്തിലാക്കുന്നു. ഇതിനിടെ, ബസ് കാത്തിരിപ്പുകാരെന്ന വ്യാജേനയത്തെുന്ന മയക്കുമരുന്നു സംഘങ്ങളും സജീവം. നാടോടികള്‍ മദ്യലഹരിയിലും മറ്റും നടത്തുന്ന ബഹളവും പതിവ്. പലപ്പോഴും മൂത്രപ്പുര അടച്ചിടുന്നത് കാരണം, തൊട്ടടുത്ത ബി.ഇ.എം സ്കൂള്‍ വിദ്യാര്‍ഥികളാണ് ദുരിതം പോറുന്നത്. കാര്യസാധ്യത്തിനായി ആളുകള്‍ സ്കൂള്‍ മതിലിന് ചുറ്റും കൂടുകയാണ്. ഇതോടെ, ഇവിടം ദുര്‍ഗന്ധം നിറയുകയാണ്. മൂത്രപ്പുരയുടെ ടാങ്ക് നിറഞ്ഞ് സ്റ്റാന്‍ഡിലൂടെ ഒഴുകുന്നതാണ് നിലവിലെ കാഴ്ച. എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഇ-ടോയ്ലറ്റ് കൃത്യമായി പ്രവര്‍ത്തിച്ചത് മാസങ്ങള്‍ മാത്രം. ഇപ്പോഴിവിടെ സ്ഥലം മുടക്കിയായിതു കിടക്കുകയാണ്. 20ല്‍പരം ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാണിവിടെ ട്രാക്ക് അനുവദിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ, പേരാമ്പ്ര, കൊയിലാണ്ടി, വില്യാപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകള്‍ ട്രാക്ക് പിടിക്കാന്‍ നടത്തുന്ന മത്സരയോട്ടം ഭീതിയുയര്‍ത്തുന്നതാണ്. ബസ്സ്റ്റാന്‍ഡിന് തെക്ക് ഭാഗത്ത് റെസ്റ്റ് ഹൗസിന്‍െറ മതിലിനോട് ചേര്‍ന്ന് കാല്‍നടയാത്ര പോലും ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ബസുകള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നത് ദിനം പ്രതി വാക്കുതര്‍ക്കത്തിന് ഇടയാക്കുകയാണ്. ബസ് സ്റ്റാന്‍റിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ട്രാഫിക് പൊലീസ് എയിഡ് പോസ്റ്റ് സ്ഥാപിച്ചുണ്ടെങ്കിലും ഇത്, നോക്കുകുത്തിയായി മാറിയ അവസ്ഥയാണുള്ളത്. ബസുകള്‍ പുറപ്പെടുന്നതിന് പത്ത് മിനിറ്റ്് മുമ്പ് മാത്രമാണ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂവെന്നാണ് നിയമമെന്നിരിക്കെ പല ബസുകളും സമയപരിധി ലംഘിച്ച് ട്രാക്കുകള്‍ കൈടക്കുന്നതാണ് അലക്ഷ്യമായി ബസുകള്‍ നിര്‍ത്തിയിടുന്നതും, മത്സര ഓട്ടത്തിനും കാരണമാകുന്നത്. ഇത്തരം പ്രശ്നങ്ങള്‍ അധികൃതരുടെ മുമ്പില്‍ നിരവധി തവണ അവതരിപ്പിച്ചിട്ടും കണ്ടില്ളെന്ന് നടിക്കുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.