ഒഞ്ചിയത്ത് വന്‍ കവര്‍ച്ച; 32 പവനും 10,000 രൂപയും മോഷണംപോയി

വടകര: ഒഞ്ചിയത്ത് വന്‍ കവര്‍ച്ച. 32 പവന്‍ സ്വര്‍ണാഭരണവും 10,000 രൂപയും മോഷണം പോയി. കല്യാണിമുക്കിലെ പറമ്പത്ത് ഗംഗാധരന്‍െറ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയിലും ഷോക്കേസിലും സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. വിദേശത്തുനിന്നത്തെിയ മക്കളോടൊപ്പം കുടുംബം വ്യാഴാഴ്ച രാവിലെ വീടുപൂട്ടി മൂകാംബികയില്‍ പോയതായിരുന്നു. വെള്ളിയാഴ്ച രാത്രി മടങ്ങിയത്തെിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. മുന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷണം. വീട്ടുസാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വടകര സി.ഐ പി.എം. മനോജ്, ചോമ്പാല പൊലീസ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. കുറച്ചുകാലമായി ഒഞ്ചിയത്ത് മോഷ്ടാക്കളുടെ ശല്യം ശക്തമായിരിക്കയാണ്. ബാങ്കിന് സമീപം നിരവധിവീടുകളില്‍ മോഷണം നടന്നു. ഇത്തരം സംഭവങ്ങളില്‍ പൊലീസ് ആദ്യഘട്ടത്തില്‍ നടക്കുന്ന തെളിവെടുപ്പില്‍ സംഭവം ഒതുക്കുന്നതായുള്ള ആക്ഷേപം ശക്തമാണ്. തുടരന്വേഷണം നടക്കാത്തതാണ് മോഷ്ടാക്കള്‍ക്ക് പ്രേരണയായിത്തീരുന്നതെന്ന് പറയുന്നു. സംഭവം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.