മെഡിക്കല്‍ കോളജിലെ സി.ടി സ്കാന്‍ പണിമുടക്കി; രോഗികള്‍ വലഞ്ഞു

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സി.ടി സ്കാന്‍ പ്രവര്‍ത്തനം നിലച്ചു.വ്യാഴാഴ്ച ഉച്ചമുതലാണ് റേഡിയോളജി വിഭാഗത്തിലെ സ്കാനിങ് മെഷീന്‍െറ പ്രവര്‍ത്തനം നിലച്ചത്. ഇതോടെ നിരവധി രോഗികള്‍ സ്കാനിങ്ങിനായി നെട്ടോട്ടമോടി. ആശുപത്രിയിലത്തെുന്ന മിക്ക രോഗികള്‍ക്കും സി.ടി സ്കാന്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഉച്ചക്കുശേഷം മെഷീന്‍ നിലച്ചതോടെ രോഗികള്‍ സ്കാനിങ്ങിനായി ബുദ്ധിമുട്ടുകയായിരുന്നു. എന്നാല്‍ സി.ടി സ്കാന്‍ എടുക്കാന്‍ നിര്‍വാഹമില്ലാതായതോടെ സി.ടിക്കുപകരം എം.ആര്‍.ഐ സ്കാനിങ്ങിനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. 600 രൂപയുടെ സി.ടി സ്കാനിന് പകരം 2200 രൂപയുടെ എം.ആര്‍.ഐ എടുക്കേണ്ട ഗതികേടിലായി രോഗികള്‍. ഇത് സാധാരണ രോഗികള്‍ക്ക് കൂടുതല്‍ ദുരിതമായി മാറുകയായിരുന്നു. ആശുപത്രിക്ക് സമീപത്ത് സ്വകാര്യ സ്ഥാപനങ്ങളിലും സി.ടി സ്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. ആശുപത്രിക്ക് സമീപമുള്ള ലാബുകളില്‍ പലതും ഉച്ചക്കുശേഷം പ്രവര്‍ത്തിക്കാറില്ല. സ്വകാര്യ ആശുപത്രികളില്‍ ഭീമമായ തുകയാണ് സി.ടി സ്കാനിന് നല്‍കേണ്ടി വരുന്നത്. അതേ സമയം സ്കാനിങ് സംവിധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധമായി അധികൃതര്‍ വിശദീകരണം നല്‍കിയില്ല. സംഭവത്തെക്കുറിച്ച് റേഡിയോളജി വിഭാഗം തലവന്‍ ഡോ. ജി.ആര്‍. രാജേന്ദ്രന്‍ പ്രതികരിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.