തിരിച്ചറിയല്‍ കാര്‍ഡ് വിതരണം സ്ഥാനാര്‍ഥിയെ ഏല്‍പിച്ചതിനെതിരെ ഉപരോധം

ബാലുശ്ശേരി: പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ ഇടതുസ്ഥാനാര്‍ഥിയെ ഏല്‍പിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാലുശ്ശേരി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ഏഴാം വാര്‍ഡിലെ സ്ഥാനാര്‍ഥി ശൈലജ കുന്നോത്ത് വാര്‍ഡിലെ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നുണ്ടെന്നറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാഴാഴ്ച രാവിലെ 11നാണ് ഗ്രാമപഞ്ചായത്ത് ഓഫിസിലത്തെി അസി. സെക്രട്ടറി ഖദീജയെയും ജൂനിയര്‍ സൂപ്രണ്ടിനെയും ഉപരോധിച്ചത്. ഏഴ്, എട്ട് വാര്‍ഡുകളിലെ പുതിയ വോട്ടര്‍മാര്‍ക്കുള്ള 52ഓളം താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഏഴാം വാര്‍ഡിലെ ഇടതുസ്ഥാനാര്‍ഥിയും കുടുംബശ്രീ സി.ഡി.എസുമായ ശൈലജയെ വിതരണത്തിനായി ഏല്‍പിച്ചിരുന്നത്. ഇതില്‍ 15 കാര്‍ഡുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കി ഒപ്പിട്ട രശീതും വാങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നുണ്ടെന്നറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, കാര്‍ഡ് തിരിച്ചുവാങ്ങി ഉദ്യോഗസ്ഥര്‍തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് ഉപരോധം നടത്തുകയായിരുന്നു. ബാക്കിയുള്ള 37 കാര്‍ഡുകള്‍ പിന്നീട് അസി. സെക്രട്ടറിക്കുതന്നെ കൈമാറി. ദിവസങ്ങള്‍ക്കുമുമ്പ് പഞ്ചായത്ത് ഓഫിസിലത്തെിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം നടത്താന്‍ കാലതാമസം നേരിടുന്നത് ഭയന്നാണ് കുടുംബശ്രീ സി.ഡി.എസ്കൂടിയായ ശൈലജയെ ഏല്‍പിച്ചത്. ഒരുവിധ രാഷ്ട്രീയ ഉദ്ദേശവുമില്ളെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്‍ പഞ്ചായത്ത് അംഗവും ബാലുശ്ശേരി ബ്ളോക് ഡിവിഷന്‍ സ്ഥാനാര്‍ഥിയുമായ കോണ്‍ഗ്രസിലെ വി.കെ. ഷീബയെയും ഇത്തരത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ ഏല്‍പിച്ചിരുന്നു. വിവാദമായതിനത്തെുടര്‍ന്ന് ഷീബ കഴിഞ്ഞദിവസംതന്നെ കാര്‍ഡ് പഞ്ചായത്ത് ഓഫിസില്‍ തിരിച്ചേല്‍പിക്കുകയായിരുന്നു. ഏഴാം വാര്‍ഡിലെ സി.ഡി.എസ് പ്രവര്‍ത്തകക്ക് സുഖമില്ലാതായതിനാലാണ് കുടുംബശ്രീ സി.ഡി.എസായ തന്‍െറ കൈയില്‍ ഉദ്യോഗസ്ഥര്‍ തന്നതെന്ന് ശൈലജ പറഞ്ഞു. കാര്‍ഡ് നല്‍കിയവരില്‍നിന്ന് കൈപ്പറ്റ് രശീതും വാങ്ങിയിട്ടുണ്ടെന്ന് ശൈലജ പറഞ്ഞു. പഞ്ചായത്തിലെ വിവിധ നികുതികളടക്കം പിരിക്കുന്നത് സി.ഡി.എസുമാരാണ്. സ്ഥാനാര്‍ഥിയായ സി.ഡി.എസിനെ വിതരണത്തിനായി ഏല്‍പിച്ചത് ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഉപരോധ സമരത്തിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഡി. രാജന്‍, കെ. രാമചന്ദ്രന്‍മാസ്റ്റര്‍, വി.ബി. വിജീഷ്, കെ.കെ. പരീത് എന്നിവര്‍ പിന്നീട് പഞ്ചായത്ത് ജീവനക്കാരുമായി ചര്‍ച്ചനടത്തി. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പഞ്ചായത്ത് മുഖേന വിതരണം നടത്താന്‍ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടശേഷമാണ് നേതാക്കള്‍ പിരിഞ്ഞുപോയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.