വടകര: ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്‍െറ പേരില്‍ ഭര്‍ത്താവിനും യുവതിയുടെ രണ്ടു സഹോദരന്മാര്‍ക്കും കുത്തേറ്റ സംഭവത്തിലെ പ്രതി സ്റ്റേഷനില്‍ അക്രമാസക്തനായി. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ച വരക്കുതാഴ റയീസാണ് (30) അക്രമാസക്തനായത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകാനുള്ള ഒരുക്കത്തിനിടെയാണ് അക്രമം. തുടര്‍ന്ന് വധശ്രമത്തിനുപുറമെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ കേസുകൂടി ഉള്‍പ്പെടുത്തി. വടകര ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്ചെയ്തു. ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങല്‍ മീത്തലങ്ങാടി ബീച്ചില്‍ ചൊവ്വാഴ്ച രാത്രി പതിനൊന്നിനാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് ചേരന്‍െറവിട സാജിദ് (30), ഭാര്യാ സഹോദരന്മാരായ തരക്കാരത്തീന്‍റവിട മഷ്ഹൂദ് (30), സിദ്ദീഖ് (26) എന്നിവര്‍ക്കാണ് കുത്തേറ്റത്. മൂന്നു പേരും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിസംഘത്തിലുണ്ടായിരുന്ന മറ്റു നാലുപേരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.