റോഡ് വികസനത്തിന് തടസ്സമായി ട്രാന്‍സ്ഫോര്‍മര്‍

മുക്കം: നാട്ടുകാരുടെയും വ്യാപാരി സംഘടനകളുടേയും യാത്രക്കാരുടേയും നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ മുക്കത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയുടെ വീതികൂട്ടല്‍ പ്രവൃത്തി ആരംഭിച്ചെങ്കിലും ട്രാന്‍സ്ഫോര്‍മര്‍ റോഡ് വീതികൂട്ടലിന് തടസ്സമെന്ന് പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി ഹസ്സന്‍കോയ വിഭാഗമാണ് പരാതിയുമായി രംഗത്തുവന്നത്. നേരത്തേ റോഡിന്‍െറ വികസനം മുന്നില്‍കണ്ട് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന സമയത്തുതന്നെ ഇതിനെതിരെ തങ്ങള്‍ പരാതിയുമായി രംഗത്തുവന്നിരുന്നതായും എന്നാല്‍, ഒഴിവുദിവസങ്ങള്‍ ഉപയോഗപ്പെടുത്തി അധികൃതര്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുകയായിരുന്നു എന്നും പരാതിക്കാര്‍ പറയുന്നു. പി.സി ജങ്ഷന് സമീപം ബി.പി. മൊയ്തീന്‍ സേവാ മന്ദിറിന് മുന്‍വശത്ത് നിര്‍മിക്കുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനായാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചത്. ട്രാന്‍സ്ഫോര്‍മര്‍ ഇനി മാറ്റിസ്ഥാപിക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാവുമെന്നും വ്യാപാരികള്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.