തിരുവള്ളൂര്‍: തോടന്നൂര്‍ വെങ്കമലയിലെ വാറ്റ് കേന്ദ്രത്തില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ ചാരായവും വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. ബുധനാഴ്ച രാവിലെ അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.സുരേന്ദ്രന്‍െറ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് 15 ലിറ്റര്‍ ചാരായവും 1200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടിയത്. വെങ്കമല കേന്ദമായി വന്‍തോതില്‍ വ്യാജവാറ്റ് നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം അതിരാവിലെ റെയ്ഡിനത്തെിയത്. കുന്നുകയറി ആറരക്ക് സ്ഥലത്തത്തെിയപ്പോഴേക്കും വാറ്റുകാരന്‍ ഊടുവഴിയിലൂടെ ഓടി രക്ഷപ്പെട്ടു. പ്ളാസ്റ്റിക് ഷീറ്റ് കൊണ്ട് ഷെഡ് നിര്‍മിച്ചാണ് ചാരായം വാറ്റിയിരുന്നത്. ഇവ എക്സൈസ് സംഘം അടിച്ചുതകര്‍ത്തു. ചാരായം മാരുതി വാനിലാണ് വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. ഓടി രക്ഷപ്പെട്ടയാളെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചതായും ഇയാളെ ഉടന്‍ പിടികൂടുമെന്നും അസിസ്റ്റന്‍റ് എക്സൈസ് ഇസ്പെക്ടര്‍ സുരേന്ദ്രന്‍ പറഞ്ഞു. പ്രിവന്‍റീവ് ഓഫിസര്‍ ഇ.ടി. ഷിജു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പ്രമോദ് പുളിക്കൂല്‍, ജിജു, അനീഷ് വടക്കേടത്ത്, ഡ്രൈവര്‍ സന്തോഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.