കോഴിക്കോട്: വ്യത്യസ്ത വിഷയങ്ങള്‍, വ്യത്യസ്ത വര്‍ണങ്ങള്‍, വ്യത്യസ്ത ചിത്രങ്ങള്‍ എന്നിവയാല്‍ ശ്രദ്ധേയമാവുകയാണ് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള ചിത്രകാരന്മാരുടെയും ചിത്രകാരികളുടെയും പെയിന്‍റിങ്ങുകളുടെ പ്രദര്‍ശനം. അബ്സ്ട്രാക്റ്റ് പെയിന്‍റിങ്ങുകള്‍, ഓയില്‍ പെയിന്‍റിങ്, ജലച്ചായം, മ്യൂറല്‍ ശൈലിയിലുള്ള ചിത്രങ്ങള്‍ തുടങ്ങി വിവിധ രീതിയിലുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. മരക്കഷണം ഉപയോഗിച്ച് വരച്ച ചിത്രവും പെയിന്‍റ് ട്യൂബ് മാത്രം ഉപയോഗിച്ച് വരച്ച ചിത്രങ്ങളും പ്രദര്‍ശനത്തിലെ പ്രത്യേകതകളാണ്. ചിത്രരേഖ ആര്‍ട്ട് സൊലൂഷന്‍െറ ആഭിമുഖ്യത്തില്‍ ‘ഹാര്‍മണി 2015’ എന്നപേരില്‍ നടത്തുന്ന പ്രദര്‍ശനം സൈക്കോളജിസ്റ്റ് ഡോ. കെ. ഷീല ഉദ്ഘാടനം ചെയ്തു. മഹര്‍ഷി ശ്രീകുമാര്‍ (എറണാകുളം), ജീവാനന്ദന്‍, രാജന്‍ മക്കട, സുരന്‍, സാജിര്‍ (കോഴിക്കോട്), സന്തോഷ്, ഹരീന്ദ്രന്‍, മഞ്ജുഷ (വടകര), സുരേഷ്കുമാര്‍, സാരംഗ്, നന്ദന (പേരാമ്പ്ര), ഷൈലജ (ഇടുക്കി), രാജനന്ദിനി (എറണാകുളം) എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഈ മാസം 24 വരെ നീളുന്ന പ്രദര്‍ശനത്തില്‍ ആര്‍ട്ടിസ്റ്റ് സുരാജ് നയിക്കുന്ന പോര്‍ട്രെയ്റ്റ് ലൈവ് ഷോയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.