കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് സര്‍ക്കാര്‍ ഇതുവരെ അനുവദിച്ച 64 കോടി രൂപയില്‍ മലാപ്പറമ്പ് ഇഖ്റ ആശുപത്രി മുതല്‍ എ.ഡി.എം ബംഗ്ളാവുവരെ ഭൂമി ഏറ്റെടുക്കാന്‍ ചെലവഴിച്ച 25 കോടി കഴിച്ച് 39 കോടി രൂപയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന്് ആക്ഷന്‍ കമ്മിറ്റി ജില്ലാ കലക്ടറോട് അഭ്യര്‍ഥിച്ചു. വിവിധ വകുപ്പുകളുടെ കൈവശമുള്ള 2.83 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ആദ്യം ഏറ്റെടുത്ത് റോഡിന് നല്‍കാന്‍ മുഖ്യന്ത്രി ഒരു വര്‍ഷം മുമ്പ് നിര്‍ദേശിച്ചതാണ്. റോഡിന് നല്‍കുന്നത് കഴിച്ചുള്ള സര്‍ക്കാര്‍ ഭൂമി മതില്‍കെട്ടി സംരക്ഷിക്കാന്‍ നാലു കോടി രൂപ ഇപ്പോള്‍ പ്രത്യേകമായി അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഭൂമി റോഡിന് കൈമാറി വാഹന ഗതാഗതം സുഗമമാക്കാന്‍ അധികൃതര്‍ തയാറാവണം. മലാപ്പറമ്പ് ജങ്ഷന്‍ വിപുലീകരണവും ബാക്കി തുകക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിയും ഉടന്‍ ആരംഭിക്കണം. കടകള്‍ വിട്ടുകൊടുത്ത കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും പുനരധിവാസ പാക്കേജും നല്‍കണമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. എം.ജി.എസ്. നാരായണന്‍, വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. ഒക്ടോബര്‍ 15ന് പ്രഖ്യാപിച്ചിരുന്ന സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തല്‍ സമരവും 30ന് റോഡ് ഉപരോധവും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് കാരണം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചതായി ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.