സ്കൂള്‍ വളപ്പിലൂടെ സ്വകാര്യ കമ്പനിയുടെ കേബ്ള്‍ വലിക്കുന്നത് തടഞ്ഞു

കുറ്റ്യാടി: ഗവ. ഹൈസ്കൂള്‍ വളപ്പിലൂടെ സ്വകാര്യ കേബ്ള്‍ നെറ്റ്വര്‍ക്കിന്‍െറ കേബ്ള്‍ വലിക്കുന്നത് പി.ടി.എ ഇടപെട്ട് തടഞ്ഞു. സ്കൂള്‍ വളപ്പിന് കുറുകെ കേബ്ള്‍ വലിക്കുന്നത് സ്കൂളില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളെ തടയുമെന്നതിനാലാണ് തടഞ്ഞതെന്ന് പി.ടി.എപ്രസിഡന്‍റ് കെ.പി. അബ്ദുറസാഖ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സ്കൂള്‍ വളപ്പിലൂടെ അനുവാദമില്ലാതെ കുഴിയെടുത്ത് കേബ്ളിടാന്‍ നടത്തിയ ശ്രമം അധികൃതര്‍ തടഞ്ഞിരുന്നു. ഇത്തവണ ഇലക്ട്രിക് പോസ്റ്റ് വഴി കേബ്ള്‍ വലിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, സ്കൂളിലേക്ക് ഇതുസംബന്ധിച്ച് ഒരു ഉത്തരവും നേരിട്ട് വന്നിട്ടില്ലത്രെ. ചൊവ്വാഴ്ച ഈ പ്രവൃത്തി നടത്താന്‍ എത്തിയവരെ അധികൃതര്‍ തിരിച്ചയച്ചിരുന്നു. ബുധനാഴ്ച വിദ്യാഭ്യാസ മേലധികാരികളുടെ ഉത്തരവുമായാണ് നെറ്റ്വര്‍ക് കമ്പനിക്കാര്‍ വന്നത്. ശേഷം പണി തുടങ്ങുകയും ചെയ്തു. ഇതോടെയാണ് പി.ടി.എ ഭാരവാഹികള്‍ രംഗത്തത്തെിയത്. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അസാപ് സെന്‍ററിലേക്ക് സ്മാര്‍ട്ട് ക്ളാസ്റൂമിലേക്ക് കേബ്ള്‍ വലിക്കാന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുഴുവന്‍ കേബ്ളും സ്കൂള്‍ ഗ്രൗണ്ട് ക്രോസ് ചെയ്ത് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് പി.ടി.എ പ്രസിഡന്‍റ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.