വടകര: എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍നിന്നും സ്വകാര്യ സംരംഭകര്‍ക്കായി ഉദ്യോഗാര്‍ഥികളുടെ അപേക്ഷ സ്വീകരിക്കല്‍ പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. ഉദ്യോഗാര്‍ഥികളില്‍നിന്നും 250 രൂപ വാങ്ങുന്നതാണ് വിവാദത്തിനിടയായത്. എന്നാല്‍, കഴിഞ്ഞ മൂന്നുവര്‍ഷമായി കോഴിക്കോട് എംപ്ളോയ്ബിലിറ്റി സെന്‍ററില്‍ ഇത്തരത്തില്‍ അപേക്ഷ സ്വീകരിക്കുന്നുണ്ട്. അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ പലപ്പോഴും കമ്യൂണിക്കേഷനുള്‍പ്പെടെയുള്ള കഴിവുകളില്‍ വളരെ പിന്നാക്കമാണ്. ഇത് മനസ്സിലാക്കി മൂന്നുവര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വ്യക്തിത്വവികസനത്തിനുള്ള പരിശീലനത്തിനായി അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. ഇങ്ങനെയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും സ്വീകരിക്കുന്ന 250 രൂപ ഉപയോഗിച്ച് അതത് മേഖലയിലെ വിദഗ്ധരെ കൊണ്ടുവന്ന് ക്ളാസ് നല്‍കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് സ്വകാര്യ സംരംഭകരും മറ്റും ഉദ്യോഗാര്‍ഥികളെ തേടുമ്പോള്‍ പരിശീലനം ലഭിച്ചവരെ അറിയിക്കുകയാണ് പതിവ്. ഇതിനായി 40 ലക്ഷം രൂപ ചെലവഴിച്ച് കോഴിക്കോട് സെന്‍റര്‍ പണിതിട്ടുണ്ട്. വടകരയില്‍ നേരത്തെയും അപേക്ഷ സ്വീകരിച്ചുണ്ടെങ്കിലും ഇത്തവണ നൂറുകണക്കിനാളുകളാണ് അപേക്ഷകരായത്തെിയത്. ഇവരാകട്ടെ 250 രൂപ അടക്കണമെന്ന കാര്യം നേരത്തെ മനസ്സിലാക്കിയിരുന്നില്ല. പത്രവാര്‍ത്തകളില്‍ അപേക്ഷ സ്വീകരിക്കുമെന്നല്ലാതെ ഫീസിനെക്കുറിച്ച് പറഞ്ഞില്ളെന്നാണ് പറയുന്നത്. ഇതുസംബന്ധിച്ച തര്‍ക്കം നടന്നതോടെ വടകരയിലെ ചില യുവജനസംഘടനാ നേതാക്കളും മറ്റും ഇടപെടുകയായിരുന്നു. പ്രതിഷേധക്കാരോട് എംപ്ളോയ്മെന്‍റ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും ഉള്‍ക്കൊള്ളാന്‍ തയാറായില്ല. ഇതുസംബന്ധിച്ച് ജീവനക്കാരും ഉദ്യോഗാര്‍ഥികളും സംഘടനാനേതാക്കളും തമ്മില്‍ വാക്തര്‍ക്കം നടന്നു. തുടര്‍ന്നാണ് അപേക്ഷ സ്വീകരിക്കല്‍ മുടങ്ങിയത്്. ഒടുവില്‍, താല്‍പര്യമുള്ളവര്‍ക്ക് കോഴിക്കോട് സെന്‍ററിലത്തെി പണമടയ്ക്കാമെന്നാണ് എംപ്ളോയ്മെന്‍റ് അധികൃതര്‍ നല്‍കിയ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.