മാവൂര്‍: ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത എംസാന്‍ഡ് യൂനിറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ഇവ നിര്‍ത്തിവെപ്പിക്കാനാണ് തീരുമാനം. അനധികൃത യൂനിറ്റുകള്‍ക്കെതിരെ സമീപവാസികള്‍ കലക്ടര്‍, ആര്‍.ഡി.ഒ, എ.ഡി.എം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊലീസ് തുടങ്ങിയവര്‍ക്ക് പരാതികള്‍ നല്‍കിയിരുന്നു. പലതവണ ഇവ അടച്ചുപൂട്ടാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. കുറ്റിക്കടവില്‍ പ്രവര്‍ത്തിക്കുന്ന യൂനിറ്റ് നിര്‍ത്തിവെപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവ് വന്നിരുന്നു. ചെറൂപ്പ സ്വദേശി ആക്കംപറമ്പത്ത് ബാബുരാജ് നല്‍കിയ കേസിലാണ് ഉത്തരവ്. ഇതിനു പുറമെ മറ്റ് അനധികൃത യൂനിറ്റുകള്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശമുണ്ട്. ഈ ഉത്തരവുകൂടി പരിഗണിച്ചാണ് ഗ്രാമ പഞ്ചായത്ത് നടപടിക്കൊരുങ്ങുന്നത്. പാറപ്പൊടി കൊണ്ടുവന്ന് നീര്‍ത്തടങ്ങളില്‍നിന്നും പുഴയില്‍നിന്നും വെള്ളം പമ്പ് ചെയ്ത് സംസ്കരിച്ചാണ് ഈ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. നീര്‍ത്തടങ്ങളിലേക്കും മറ്റ് ജലസ്രോതസ്സുകളിലേക്കുമാണ് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത്. ജലസ്രോതസ്സുകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ വന്‍ പാരിസ്ഥിതിക പ്രശ്നങ്ങളുയര്‍ത്തുന്നതായി പരാതിയുണ്ട്. ജലസ്രോതസ്സുകളുടെ അടിയില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ ഇവയുടെ സ്വാഭാവികത നശിപ്പിക്കുന്നു. ജലം മണ്ണിനടിയിലേക്ക് ഊര്‍ന്നിറങ്ങുന്നത് തടയുകയും മത്സ്യങ്ങളെയും ചെറുജീവികളെയും ഇല്ലാതാക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. തെങ്ങിലക്കടവ്-പള്ളിയോള്‍ നീര്‍ത്തടത്തില്‍ ദേശാടനപ്പക്ഷികളുടെ വരവ് കുറയാന്‍ കാരണം എംസാന്‍ഡ് യൂനിറ്റുകളുടെ സാന്നിധ്യമാണത്രെ. പരിസരവാസികള്‍ക്ക് ചര്‍മരോഗവും ശ്വാസകോശരോഗവും വരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരിസരവാസികള്‍ പരാതികളുമായി രംഗത്തുവന്നത്. അടുത്ത ദിവസങ്ങളില്‍ അനധികൃത യൂനിറ്റുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.