കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്തില്‍ സിഡ്കോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ലെഡ് ആസിഡ് ബാറ്ററി നിര്‍മാണ യൂനിറ്റ് ആരംഭിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം വീണ്ടും കരുത്താര്‍ജിക്കുന്നു. യൂനിറ്റ് സ്ഥാപിക്കുന്നതിന് ജില്ലാ വ്യവസായ ഏകജാലക ക്ളിയറന്‍സ് ബോര്‍ഡിന്‍െറ അനുവാദം ലഭിച്ചതിനെ തുടര്‍ന്നാണിത്. പ്രദേശവാസികള്‍ സമരരംഗത്ത് വന്നതിനെ തുടര്‍ന്ന് സ്ഥാപനത്തിന്‍െറ എല്ലാ പ്രവൃത്തികളും നിര്‍ത്തിവെക്കാന്‍ മൂടാടി ഗ്രാമ പഞ്ചായത്ത് നിര്‍ദേശിച്ചിരുന്നു. മുചുകുന്നിലാണ് വ്യവസായ പാര്‍ക്ക്. ഇവിടെ ഇപ്പോള്‍ നെറ്റ് നിര്‍മാണം, സോപ്പ് നിര്‍മാണം, ഫര്‍ണിച്ചര്‍, സ്റ്റീല്‍ അലമാര നിര്‍മാണം, ജെ.സി.ബി വര്‍ക്ഷോപ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനൊന്നും ജനങ്ങള്‍ എതിരല്ല. ജനങ്ങളുടെ ആരോഗ്യം കാര്‍ന്നുതിന്നുന്ന ഒന്നും ഇവിടെ അനുവദിക്കില്ളെന്നാണ് ഉറച്ച തീരുമാനം. നാട് എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലയെപ്പോലെ ആകാതിരിക്കാന്‍ ജീവന്‍ നല്‍കിയും പോരാടുമെന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെ നാട്ടുകാരുടെ പ്രഖ്യാപനം. സിഡ്കോയുടെ കീഴിലുള്ള വ്യവസായഭൂമിയില്‍ ബാറ്ററി കമ്പനി സ്ഥാപിക്കുന്നതിന് ഗ്രാമ പഞ്ചായത്തിന്‍െറ അനുമതി ആവശ്യമില്ളെന്നാണ് ഏകജാലക ബോര്‍ഡിന്‍െറ കണ്ടത്തെല്‍. 1999ലെ പഞ്ചായത്തീരാജ് നിയമപ്രകാരം വ്യവസായപ്രദേശങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ഇടപെടാന്‍ ഗ്രാമ പഞ്ചായത്തിന് അധികാരമില്ളെന്നും ബാറ്ററി യൂനിറ്റിനെതിരെ പഞ്ചായത്ത് നടത്തുന്ന ഇടപെടലുകള്‍ നിയമാനുസൃതമല്ളെന്നും ബോര്‍ഡ് പറയുന്നു. ഗ്രാമ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കണമെന്നും സെക്രട്ടറിയോട് ബോര്‍ഡ് ആവശ്യപ്പെട്ടു. ലെഡ് ആസിഡ് ബാറ്ററി നിര്‍മാണ യൂനിറ്റിന് 100 മീറ്റര്‍ പരിധിയില്‍ രണ്ടു കോളനികളും പഞ്ചായത്തിന്‍െറ പൊതു കിണര്‍ ഉള്‍പ്പെടെ നിരവധി ജലാശയങ്ങളുമുണ്ട്. എന്നാല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ കമ്പനി സമര്‍പ്പിച്ച പ്രോജക്ടില്‍ സമീപത്ത് വീടുകളോ ജലാശയങ്ങളോ ഇല്ല. ഓറിയോണ്‍ ലെഡ് ആസിഡ് നിര്‍മാണശാല പ്രവര്‍ത്തനവുമായി മുന്നോട്ടുപോയാല്‍ അത് പ്രദേശത്തെ കലുഷിതമാക്കും. ജീവച്ഛവമായിരിക്കാന്‍ തയാറല്ല എന്ന് പ്രദേശത്തുകാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കടുത്ത പ്രക്ഷോഭമാകും ഇവിടെ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.