താമരശ്ശേരി: നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ സ്ഥലം നല്‍കി എളേറ്റില്‍ കാരുണ്യ ചാരിറ്റബ്ള്‍ ആന്‍ഡ് എജുക്കേഷനല്‍ സൊസൈറ്റി മാതൃകയായി. വീടുവെക്കാന്‍ സ്ഥലമില്ലാതെ പ്രയാസപ്പെട്ടിരുന്ന എളേറ്റില്‍ കോട്ടോപ്പാറ റീന, മാധവി ഭാസ്കരന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് വീടുവെക്കാന്‍ ഭൂമി വാങ്ങി അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുനല്‍കിയത്. ഗ്രാമ പഞ്ചായത്തില്‍നിന്ന് ധനസഹായം ലഭിക്കുന്നതോടെ ഇവരുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ വഴിതെളിഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങളായി എളേറ്റില്‍ പ്രദേശത്ത് മരുന്ന്, വസ്ത്ര, ഭക്ഷ്യ കിറ്റ്, പഠനോപകരണ വിതരണം, വികലാംഗര്‍ക്ക് വീല്‍ചെയര്‍ വിതരണം, നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായം തുടങ്ങിയവ സംഘടന നല്‍കുന്നുണ്ട്. രക്ഷാധികാരി എ.കെ. ബാപ്പു ആധാരങ്ങള്‍ വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എളേറ്റില്‍ വട്ടോളിയില്‍ നടന്ന പരിപാടിയില്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി. സെക്രട്ടറി പി.പി. അഹമ്മദ്കുട്ടിഹാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള മെമന്‍േറാകള്‍ താമരശ്ശേരി പ്രസ് ക്ളബ് സെക്രട്ടറി ഉസ്മാന്‍ പി. ചെമ്പ്ര വിതരണം ചെയ്തു. എം.എ. ഗഫൂര്‍, സി.ടി. വനജ, പി.കെ. മൊയ്തീന്‍ ഹാജി, എന്‍.സി. ഉസ്സയിന്‍ മാസ്റ്റര്‍, കെ.കെ. ജബ്ബാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസിഡന്‍റ് കെ.പി.സി. ഉസൈ്സന്‍ സ്വാഗതവും കാരാട്ട് അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു. താമരശ്ശേരി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ വിഡിയോ പ്രദര്‍ശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.