ഇരിങ്ങണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

നാദാപുരം: നാദാപുരം-പെരിങ്ങത്തൂര്‍ സംസ്ഥാന പാതയില്‍ ബസും കാറും കൂട്ടിയിടിച്ച് പിഞ്ചുകുട്ടിയടക്കം നാലുപേര്‍ക്ക് പരിക്ക്. കാര്‍ യാത്രികരായ ചേലക്കാട് പൗര്‍ണമി വായനശാലക്ക് സമീപം ചിരങ്ങരകുനിയില്‍ മനോജന്‍ (37), മാതാവ് കല്യാണി (66), ഭാര്യ നിഷില (29), മകള്‍ കൃഷ്ണപ്രിയ (മൂന്ന്) എന്നിവര്‍ക്കാണ് പരിക്ക്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഇരിങ്ങണ്ണുര്‍ മരുന്ന്ഷാപ്പ് പീടികക്ക് സമീപമാണ് അപകടം. തലശ്ശേരിയില്‍നിന്ന് നാദാപുരത്തേക്ക് വരുകയായിരുന്ന മനോജനും കുടുംബവും സഞ്ചരിച്ച കാറും തൊട്ടില്‍പാലത്തുനിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന ഒയസ് ബസുമാണ് കൂട്ടിയിടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ബസിനും കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ ചികിത്സക്കു ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.