അഴിയൂര്‍ എക്സൈസ് ചെക്പോസ്റ്റില്‍ വാഹനമില്ല

വടകര: ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ എക്സൈസ് ചെക്പോസ്റ്റില്‍ സ്വന്തമായി വാഹനമില്ലാതായിട്ട് ഒരു വര്‍ഷം. സദാ ജാഗരൂകമാകേണ്ട ചെക്പോസ്റ്റാണിത്. മാഹിയില്‍നിന്ന് ജില്ലക്ക് പുറത്തും മദ്യക്കടത്ത് നടക്കുന്ന സാഹചര്യത്തിലാണ് അഴിയൂരില്‍ സ്ഥിരം ചെക്പോസ്റ്റ് ഓഫിസ് വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ചത്. ഇടുങ്ങിയ ഓഫിസില്‍ നിന്നുതിരിയാനിടമില്ലാത്ത സാഹചര്യം വന്നതോടെ ഒരു വര്‍ഷത്തിനിടെയാണ് മെഡ്യൂള്‍ കണ്ടെയ്നര്‍ സ്ഥാപിച്ചത്. ഇതോടെ സൗകര്യത്തിന്‍െറ കാര്യത്തില്‍ കുറച്ച് ഭേദമായെങ്കിലും പരിമിതികള്‍ തീരുന്നില്ല. നിലവില്‍ വാഹനമില്ലാതായിട്ട് ഒരു വര്‍ഷമായി. ഇവിടെയുണ്ടായിരുന്ന ജീപ്പ് കാലപ്പഴക്കത്താല്‍ കട്ടപ്പുറത്താണ്. ഇതിന്‍െറ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കണമെങ്കില്‍ ഒരുലക്ഷത്തി ഇരുപതിനായിരം രൂപയോളം ചെലവ് വരും. ഇത്രയും തുക ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിന് സാങ്കേതികമായി തടസ്സങ്ങളുണ്ട്. മദ്യനിരോധം വന്നതോടെ കേരളത്തിലേക്ക് മാഹിയില്‍നിന്നുള്ള കടത്ത് വന്‍തോതില്‍ വര്‍ധിച്ചിരിക്കയാണ്. ഈ സാഹചര്യത്തിലും സുപ്രധാന കേന്ദ്രമായ അഴിയൂരില്‍ വാഹനമില്ലാത്തത് വിമര്‍ശത്തിനിടയാക്കുകയാണ്. പരമാവധി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നുണ്ടെങ്കിലും നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടരാന്‍ സംവിധാനമില്ല. വടകര എക്സൈസിലും മറ്റും വിവരം അറിയിക്കുകയാണ് ചെയ്യുന്നത്. ഊടുവഴികളിലൂടെ ഇത്തരം സംഘങ്ങള്‍ കടന്നുകളയുന്ന സാഹചര്യം പതിവാണ്. ചുരുക്കം സമയങ്ങളില്‍ ബോര്‍ഡര്‍ പട്രോളിങ് യൂനിറ്റിന്‍െറ സഹായം ലഭ്യമാകുന്നതൊഴിച്ചാല്‍ മറ്റൊരു വാഹനത്തിന്‍െറ സാന്നിധ്യം അഴിയൂര്‍ ചെക്പോസ്റ്റിലില്ല. കേസെടുത്താല്‍തന്നെ പ്രതികളെ വടകരയിലത്തെിക്കാന്‍ സ്വകാര്യബസിനെ ആശ്രയിക്കേണ്ടിവരും. ഇത്തരം വേളയില്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത ഏറെയാണ്. അഴിയൂര്‍ ചെക്പോസ്റ്റിനെ മേജര്‍ ചെക്പോസ്റ്റായി ഉയര്‍ത്തി സൗകര്യം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.