പന്തീരാങ്കാവ്: ഹോട്ടലില്‍നിന്ന് ജീവനക്കാരെ കബളിപ്പിച്ച് മോഷ്ടാവ് സ്വര്‍ണവുമായി മുങ്ങി. രാമനാട്ടുകരക്കു സമീപമുള്ള പ്രമുഖ ഹോട്ടലില്‍നിന്നാണ് കഴിഞ്ഞദിവസം മുംബൈ സ്വദേശികളായ കുടുംബത്തിന് സ്വര്‍ണം നഷ്ടപ്പെട്ടത്. വിവാഹച്ചടങ്ങളില്‍ പങ്കെടുക്കാനത്തെിയ മുംബൈ കുടുംബം മുറിയടച്ച് പുറത്തുപോയ സമയത്ത് മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ ഹോട്ടലിലത്തെി തന്‍െറ മുറിയുടെ താക്കോല്‍ നഷ്ടപ്പെട്ടതായി ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഹോട്ടലില്‍ മുറിയെടുത്ത ആള്‍തന്നെയാണെന്ന് തെറ്റിദ്ധരിച്ച ജീവനക്കാര്‍ മുറി തുറന്നുകൊടുത്ത ഉടനെ അകത്തുകയറി സ്വര്‍ണവും മറ്റു സാധനങ്ങളും കവര്‍ന്ന് മുങ്ങുകയായിരുന്നു. മുറിയില്‍നിന്ന് പുറത്തുപോയവര്‍ സ്ഥലത്ത് തിരിച്ചത്തെിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സണ്ണി ചാക്കോക്കാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.