നാടോടി സ്ത്രീയുടെ കൈയില്‍കണ്ട കുട്ടിയെച്ചൊല്ലി നാടകീയ രംഗങ്ങള്‍

നാദാപുരം: നാടോടി സ്ത്രീയുടെ കൈയില്‍ കണ്ട വെളുത്ത ഭംഗിയുള്ള കുട്ടിയെച്ചൊല്ലി കല്ലാച്ചി ടൗണില്‍ നാടകീയ രംഗങ്ങള്‍. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് കുട്ടിയുമായി രാജസ്ഥാന്‍ സ്വദേശിനി യുവതി ടൗണിലത്തെിയത്. കറുപ്പ് നിറമുള്ള യുവതിയുടെ കൈയില്‍ വെളുത്ത കുട്ടിയെ കണ്ട നാട്ടുകാര്‍ ഇവരോടൊപ്പം കൂടുകയും ചോദ്യങ്ങളുമായി തടഞ്ഞുവെക്കുകയുമായിരുന്നു. ഇതിനിടെ ചിലര്‍ കുട്ടിയെ തട്ടിപ്പറിക്കാന്‍ ശ്രമിച്ചതോടെ യുവതി നിലത്തുവീണ് കുട്ടിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തത്തെി ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷനില്‍ വെച്ചുള്ള ചോദ്യംചെയ്യലില്‍ കുട്ടി ഇവരുടെതാണെന്ന് തെളിഞ്ഞതിനാല്‍ യുവതിയേയും കുഞ്ഞിനേയും വിട്ടയച്ചു. പൊലീസ് ചോദ്യംചെയ്യുന്നതിനിടെ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റു നാടോടി സ്ത്രീകളും സ്റ്റേഷനിലത്തെി. ഇവരോടൊപ്പം മൂത്തകുട്ടിയുമുണ്ടായിരുന്നു. വളരെക്കാലമായി ഇവര്‍ കേരളത്തില്‍ എത്തിയിട്ട്. ഭര്‍ത്താവ് ഫാന്‍സി സാധനങ്ങള്‍ വിറ്റുവരുകയാണെന്ന് പൊലീസ് അന്വേഷണത്തില്‍ മനസ്സിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.