കേരളോത്സവം: പഞ്ചഗുസ്തിയില്‍ ജില്ലക്ക് നേട്ടം

കോഴിക്കോട്: സംസ്ഥാന കേരളോത്സവത്തിന്‍െറ ഭാഗമായി നടന്ന പഞ്ചഗുസ്തി മത്സരത്തില്‍ കോഴിക്കോടിന് നേട്ടം. മൂന്ന് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ആതിഥേയര്‍ കരുത്ത് തെളിയിച്ചത്. 65 കിലോയില്‍ കോഴിക്കോടിന്‍െറ സി.ടി. വിഷ്ണു, 75 കിലോയില്‍ എറണാകുളത്തിന്‍െറ ബി.എസ്. വിഷ്ണു, 85 കിലോയില്‍ കോഴിക്കോടിന്‍െറ എം. ഡിജുല്‍, 85ന് മുകളിലുള്ളവരില്‍ കോഴിക്കോടിന്‍െറ ടി.പി. ആര്‍ജാസ് എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.സി. മുഹമ്മദ് ബഷീര്‍ സമ്മാന വിതരണം നടത്തി.ഫുട്ബാള്‍ മത്സരത്തില്‍ കോഴിക്കോട് ഒന്നാം സ്ഥാനം നേടി. പുരുഷ-വനിതാ ചെസില്‍ കാസര്‍കോടിന്‍െറ ജയകൃഷ്ണനും കണ്ണൂരിന്‍െറ ഷീനയും ഒന്നാം സ്ഥാനം നേടി. പുരുഷ-വനിതാ കബഡിയില്‍ കോഴിക്കോട് സെമിയിലത്തെി. വനിതാ വോളിബാളില്‍ കണ്ണൂര്‍, വയനാട് ഫൈനലില്‍ പ്രവേശിച്ചു. പഞ്ചഗുസ്തി പ്രസ്ക്ളബ് പ്രസിഡന്‍റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങളായ സി.കെ. സുബൈര്‍, എ. ഷിയാലി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ എം.എസ്. ശങ്കര്‍, ജില്ലാ കോഓഡിനേറ്റര്‍ റിഷില്‍ ബാബു എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.