ഷാനു വധശ്രമം: മുഖ്യപ്രതിയെ കസ്റ്റഡിയില്‍ വാങ്ങി

കോഴിക്കോട്: ഷാനു വധശ്രമക്കേസിലെ മുഖ്യപ്രതി അബ്ദുല്‍ റഹീം എന്ന കുടുക്കില്‍ റഹീമിനെ പൊലീസ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. കള്ളക്കടത്ത് വിവരങ്ങള്‍ പൊലീസിന് ചോര്‍ത്തിക്കൊടുക്കാതിരിക്കാന്‍ മുന്‍ സംഘാംഗം മാനിപുരം സ്വദേശി മുഹമ്മദ് ഷാനുവിനെ (19) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്‍െറ തുടരന്വേഷണത്തിനാണ് കസ്റ്റഡിയില്‍ വാങ്ങിയത്. കേസില്‍ പ്രതികളായ താമരശ്ശേരി കുടുക്കിലുമ്മാരം മൂസയുടെ മക്കളായ സൈനുല്‍ ആബിദീന്‍ എന്ന ബാബു (44), അബ്ദുല്‍ റഹീം എന്ന കുടുക്കില്‍ റഹീം (42), കുടുക്കില്‍ മുഹമ്മദാലി (കുഞ്ഞാവ), ഇവരുടെ സഹായി ഷഫീഖ് (32) എന്നിവരെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. തുടരന്വേഷണത്തിനായി ഇവരെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.സി.ആര്‍.ബി അസിസ്റ്റന്‍റ് കമീഷണര്‍ ഇ.പി. പൃഥ്വിരാജിന്‍െറ അപേക്ഷയിലാണ് നാലാം ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്. കേസില്‍ പിടികൂടാനുള്ള ബാക്കി പ്രതികളെ കണ്ടത്തൊനായി സംഭവം നടന്ന ഭട്ട് റോഡ് ബീച്ച്, ഇവരെ അറസ്റ്റ് ചെയ്ത കുന്ദമംഗലത്തെ ഹോട്ടല്‍മുറി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തും. സെപ്റ്റംബര്‍ 23ന് രാത്രി ഷാനുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. സീരിയല്‍ നടി പ്രിയങ്ക കോഴിക്കോട് നഗരത്തിലെ ഫ്ളാറ്റില്‍ ആത്മഹത്യചെയ്ത കേസിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതികളാണ് കുടുക്കില്‍ സഹോദരന്മാരെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.