മുക്കം: ചെറുവാടി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുടെ യാത്രാക്ളേശത്തിന് പരിഹാരമായി.1400ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ ദൂരസ്ഥലങ്ങളില്‍നിന്ന് വിദ്യാര്‍ഥികള്‍ കാല്‍നടയായാണ് വന്നിരുന്നത്. മുന്‍ എം.പി പി. രാജീവിന്‍െറ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ മുടക്കി സ്കൂളിന് സ്വന്തമായി ബസായി. ബസിന്‍െറ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു എം. പറശ്ശേരി നിര്‍വഹിച്ചു. പരിപാടിക്കത്തെിയ മുഴുവന്‍ ആളുകളേയും ബസില്‍ കയറ്റി ഓടിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം പി.ടി.എം ഷറഫുന്നിസ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി. അബ്ദുല്ല, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി.അബ്ദുറഹിമാന്‍, കെ. വി. അബ്ദുറഹിമാന്‍, ആമിന പാറക്കല്‍, എസ്.എ. നാസര്‍, സി.ടി. മജീദ്, എം. ജമാല്‍, അഷ്റഫ് കൊളക്കാടന്‍, എ.സി. മൊയ്തീന്‍, സത്താര്‍ കൊളക്കാടന്‍, വി.പി. ശശിധരന്‍, കുറുവാടങ്ങല്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.