നാട്ടുകാരുടെ ഉറക്കംകെടുത്തി കിനാലൂരില്‍ വീണ്ടും ദുരൂഹമരണം

ബാലുശ്ശേരി: നാട്ടുകാരുടെ ഉറക്കംകെടുത്തി കിനാലൂരില്‍ വീണ്ടും ദുരൂഹമരണം. കിനാലൂര്‍ എസ്റ്റേറ്റിനുള്ളില്‍ മങ്കയത്ത് റബര്‍തോട്ടത്തില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടത്തെിയ അജ്ഞാത മൃതദേഹം നാട്ടുകാര്‍ക്കും പൊലീസിനും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നതായി. തലക്കു പിന്നില്‍ ആഴത്തിലുള്ള മുറിവോടെ മുഖം തീകൊളുത്തി വികൃതമാക്കിയ നിലയിലാണ് യുവാവിന്‍േറതെന്ന് സംശയിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ ടാപ്പിങ് തൊഴിലാളികള്‍ കണ്ടത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്ററോളം മാറി രക്തപ്പാടുകള്‍ മുളകുപൊടി വിതറിയ നിലയിലും കണ്ടത്തെിയിട്ടുണ്ട്. കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തില്‍നിന്ന് കക്കയം റോഡിലേക്ക് എളുപ്പത്തില്‍ എത്താന്‍ എസ്റ്റേറ്റിനുള്ളിലൂടെയുള്ള റോഡാണിത്. പകല്‍പോലും ആളനക്കം കുറഞ്ഞ വഴിയാണിത്. മങ്കയം മരുതുംചോട് ഭാഗത്ത് ക്വാറി പ്രവര്‍ത്തനവുമുണ്ട്. ശീട്ടുകളിസംഘം ഇവിടങ്ങളില്‍ തമ്പടിക്കുന്നതായും നേരത്തേ ആക്ഷേപമുണ്ട്. ആറുവര്‍ഷം മുമ്പ് 2009 ആഗസ്റ്റില്‍ മങ്കയം വാരിമലയില്‍ ആമിനഉമ്മയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെിയിരുന്നു. കൊലപാതകമാണെന്ന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് 10 മാസത്തിനുശേഷം പ്രതികള്‍ പൊലീസ് പിടിയിലാവുകയും ചെയ്തു. ആമിനഉമ്മയെ കൊലപ്പെടുത്തിയശേഷം വീടിനു തീവെക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് വയലടയില്‍ രണ്ടുപേരെ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയത്. കിനാലൂരിനടുത്ത് കുറുമ്പൊയില്‍ കാറ്റാടിമലയില്‍ 2003ല്‍ ഇരട്ടക്കൊലപാതകവും നടന്നിരുന്നു. വ്യാജവാറ്റ് കേന്ദ്രങ്ങളും ഇവിടങ്ങളില്‍ തകൃതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.