കുറ്റിക്കാട്ടൂര്‍: സ്വന്തം കുടുംബങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ട് നിത്യരോഗിയായി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് കുമ്പിടി സ്വദേശി അബൂബക്കറിന് (65) സാന്ത്വനമായി കാപ്പാട് കനിവ് സ്നേഹതീരം ഭാരവാഹികള്‍. പാലക്കാട്ട് സഹോദരങ്ങളും തൃശൂര്‍ വടക്കേക്കാട്ടും കോഴിക്കോട് ചക്കുംകടവിലും ഭാര്യമാരും അഞ്ചു മക്കളും ഇദ്ദേഹത്തിനുണ്ടെന്ന് പറഞ്ഞിരുന്നു. 35 വര്‍ഷം ഗള്‍ഫില്‍ പ്രതിരോധവകുപ്പില്‍ ജോലിചെയ്ത ഇയാളുടെ സാമ്പത്തിക സുസ്ഥിതിയില്‍ കുടുംബങ്ങള്‍ നല്ലനിലയില്‍ കഴിഞ്ഞുവരുകയായിരുന്നുവത്രെ. ഹൃദയശസ്ത്രക്രിയക്ക് വിധേയമായി രേഖകളെല്ലാം നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചത്തെിയതിനുശേഷമാണ് കുടുംബങ്ങള്‍ കൈയൊഴിഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച അബൂബക്കറിനെ തേടി ആരെങ്കിലും വരുമോ? എന്ന ശീര്‍ഷകത്തില്‍ മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതത്തേുടര്‍ന്നാണ് കാപ്പാട്ടുള്ള ‘കനിവ് സ്നേഹതീരം’ പ്രവര്‍ത്തകരത്തെി ഇയാളെ ഏറ്റെടുത്തത്.വൃദ്ധരും ആലംബഹീനരുമായ ഇത്തരം ആളുകളുടെ സംരക്ഷണത്തിനുവേണ്ടി കാപ്പാട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കനിവ് സ്നേഹതീരം. കോഴിക്കോട് ബീച്ച് ആശുപത്രി അധികൃതരുടെ അനുമതിയോടെ സ്നേഹതീരം പ്രവര്‍ത്തകരായ പി.കെ. റഹീം (കോഓഡിനേറ്റര്‍), സെക്രട്ടറി ബഷീര്‍ പാടത്തൊടി, മുഹമ്മദ് സലീം വട്ടക്കിണര്‍ എന്നിവര്‍ സന്നിഹിതരായി ഇയാളെ ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.