പൊലീസുകാരന്‍െറ ആത്മഹത്യ: ആര്‍ക്കുമെതിരെ നടപടിയില്ല

കോഴിക്കോട്: നടക്കാവ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫിസര്‍ ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ഉദ്യോസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവില്ല. സംഭവത്തെക്കുറിച്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയില്ളെന്നാണ് വ്യക്തമാക്കിയത്. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു എ.ഡി.ജി.പി അന്വേഷണം നടത്തിയത്. മോശമായ ഫോട്ടോ ഒ.ആര്‍.സിയുടെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് അബദ്ധത്തില്‍ അയച്ചതിന്‍െറ പേരിലായിരുന്നു ഷാജിയെ സസ്പെന്‍ഡ് ചെയ്തിരുന്നത്. ഷാജിക്കെതിരെ സ്പെഷല്‍ ബ്രാഞ്ചിലെ ഉന്നതര്‍ മാധ്യമങ്ങള്‍ക്ക് അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. ഇതത്തേുടര്‍ന്നാണ് ഷാജി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അസോസിഷേയന്‍ ആരോപണമുന്നയിച്ചിരുന്നു. ഷാജിയുടെ ഭാര്യയും ഉന്നത ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി പരാതി നല്‍കി. ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭവും നടന്നു. എന്നാല്‍, എ.ഡി.ജി.പി നടത്തിയ അന്വേഷണത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്നതില്‍ കഴമ്പില്ളെന്ന് കണ്ടത്തെി. സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ച സിറ്റി പൊലീസ് കമീഷണര്‍ ചട്ടമനുസരിച്ച് താന്‍ സ്വമേധയാ കേസെടുത്തതാണെന്ന് വ്യക്തമാക്കി. ഇതോടെ, വകുപ്പുതലത്തില്‍ വീഴ്ചയില്ളെന്നായി. അതേസമയം, ചില പൊലീസുദ്യോഗസ്ഥര്‍ ഷാജിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെക്കുറിച്ച് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമൊന്നുമില്ളെന്നാണ് വിവരം.വിവാദചിത്രവുമായി ബന്ധപ്പെട്ട് ഷാജി നല്‍കിയിരുന്ന മൊഴിയില്‍ വൈരുധ്യമുണ്ടെന്ന എ.ഡി.ജി.പിയുടെ കണ്ടത്തെലാണ് യഥാര്‍ഥത്തില്‍ അന്വേഷണം വഴിതിരിയാന്‍ കാരണമായത്. ഉന്നത ഉദ്യോഗസ്ഥര്‍ ഷാജി മരിച്ചുകഴിഞ്ഞിട്ടും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു എന്ന് ആക്ഷന്‍ കമ്മിറ്റിയടക്കം ആരോപണമുന്നയിച്ചിട്ടുമുണ്ട്. ഷാജിയുടെ ആത്മഹത്യക്ക് ദുരൂഹമായ കാരണങ്ങളുണ്ടെന്ന ഉന്നതോദ്യോഗസ്ഥരുടെ നിഗമനം വലിയ വിവാദങ്ങള്‍ക്കുതന്നെ വഴിവെച്ചേക്കും. ഷാജി ആത്മഹത്യ ചെയ്ത സംഭവത്തിനുശേഷം സേനയില്‍ അസാധാരണമായ പ്രതിഷേധവും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ കടന്നാക്രമണങ്ങളുമുണ്ടായി. ഷാജിയുടെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നിയമസഭയില്‍ ആഭ്യന്തരമന്ത്രി നല്‍കിയ ഉറപ്പുപാലിക്കാന്‍ കഴിയാത്ത വിധത്തിലാണ് നിലവില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. സസ്പെന്‍ഷന്‍ നടപടിതന്നെ തെറ്റായിപ്പോയെന്ന് ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.