കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്ന മുഖ്യമന്ത്രി കാരണം തന്നെ നഗരപാത അവലോകന യോഗവും മുടങ്ങി. മുഖ്യമന്ത്രി ജില്ലയിലത്തെുന്നതിനാലാണ് വെള്ളിയാഴ്ച 2.30ന് ജില്ലാ കലക്ടറേറ്റില്‍ ചേരാനിരുന്ന യോഗം മാറ്റിവെച്ചതെന്നാണ് സൂചന. എന്നാല്‍, നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉണ്ടെങ്കിലും ജില്ലയില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തുന്നില്ളെന്നാണ് ലഭ്യമായ വിവരം. മന്ത്രി ഡോ. എം.കെ. മുനീറിന്‍െറ നേതൃത്വത്തില്‍ ചേരുന്ന യോഗമാണ് മന്ത്രിയുടെ തന്നെ അസൗകര്യത്തെതുടര്‍ന്ന് നാലാം തവണയും മുടങ്ങുന്നത്. മന്ത്രി മുനീറിന്‍െറ അസൗകര്യത്തെതുടര്‍ന്നാണ് യോഗം മാറ്റിവെച്ചതെന്നും കാരണം അറിയില്ളെന്നുമാണ് ജില്ലാ അധികൃതര്‍ പറയുന്നത്. മുന്‍കൂട്ടി നിശ്ചയിച്ചശേഷം നാലാം തവണയും യോഗം മുടങ്ങിയതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. മന്ത്രിസഭായോഗ തീരുമാനപ്രകാരമാണ് വെള്ളിയാഴ്ച 2.30ന് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് ഉള്‍പ്പെടെയുള്ള നഗരപാതകളുടെ അവലോകന യോഗം നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെട്ട മന്ത്രിസഭാ യോഗത്തിലെ തീരുമാനമാണ് പലതവണയായി പാലിക്കപ്പെടാതെ പോകുന്നത്. നഗരപാത വികസനത്തിലെ മറ്റ് ആറു റോഡുകളുടെയും ടെണ്ടര്‍ നടപടികളുള്‍പ്പെടെയുള്ളവ മുന്നോട്ടുപോയെങ്കിലും മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്‍െറ കാര്യം മാത്രം എങ്ങുമത്തെിയിട്ടില്ല. ഫണ്ടുകള്‍ എത്താന്‍ വൈകുന്നതും പദ്ധതി നടപ്പാക്കുന്നതിന് തടസ്സമാവുകയാണ്. തീരുമാനങ്ങള്‍ വേഗത്തിലാക്കുന്നതിനായി എല്ലാ മാസവും അവലോകന യോഗം ചേരണമെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. റോഡിന്‍െറ വികസനം അട്ടിമറിക്കാന്‍ ശ്രമമുള്ളതായി നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. മന്ത്രിയും ജില്ലാ കലക്ടറും മറ്റു ജനപ്രതിനിധികളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കേണ്ട യോഗമാണ് നാലാം തവണയും മന്ത്രിയുടെ അസൗകര്യം മൂലം മുടങ്ങുന്നത്. എം.ജി.എസ്. നാരായണനെപോലുള്ളവരെ പലതവണയായി യോഗത്തിന് വിളിച്ചശേഷമാണ് തലേദിവസം യോഗം നടക്കില്ളെന്ന് അറിയിക്കുന്നത്. ഓരോ മാസാവസാനവും യോഗം ചേരുന്നതിനുപുറമെ മൂന്നുമാസം കൂടുമ്പോള്‍ പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രവര്‍ത്തനപുരോഗതി ചര്‍ച്ചചെയ്യണമെന്നും ഉന്നതതലയോഗത്തില്‍ നിര്‍ദേശമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.