വടകര: ടൗണും സമീപപ്രദേശങ്ങളും സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രമാകുന്നു. അടിക്കടിയുള്ള മോഷണവും ആക്രമണങ്ങളും മറ്റും പതിവായിട്ടും അധികൃതര്‍ ഇരുട്ടില്‍ തപ്പുകയാണെന്നാണ് ആക്ഷേപം. ടൗണിലെ വ്യാപാരിയും ലീഗ് നേതാവുമായ വി.പി.സി. മൊയ്തുവിനെ വെട്ടിപ്പരിക്കേല്‍പിച്ച് നാലുലക്ഷം രൂപ കവര്‍ന്ന സംഭവത്തോടെ നാട്ടുകാരും കച്ചവടക്കാരും പരിഭ്രാന്തരായിരിക്കുകയാണ്. കഴിഞ്ഞകാലങ്ങളില്‍ ഏറെ സുരക്ഷിതമായിരുന്ന വടകരയിലെ വഴികള്‍ ക്രിമിനലുകളുടെ കേന്ദ്രമായി മാറിയെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞയാഴ്ച മേപ്പയില്‍ കുടുംബത്തെ പൂട്ടിയിട്ട് ഏഴുപവന്‍ കവര്‍ന്നു. അതിനുമുമ്പും ചെറുതുവലുതുമായ കവര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനുപുറമേ മയക്കുമരുന്നുസംഘങ്ങള്‍ പിടിമുറുക്കുന്നത് ഭീഷണിയാവുകയാണ്. ചെറുതുംവലുതുമായ സംഘത്തെ പിടികൂടുന്നുണ്ടെങ്കിലും പൂര്‍ണമായി അമര്‍ച്ചചെയ്യാന്‍ കഴിയുന്നില്ല. നേരത്തെ ആളൊഴിഞ്ഞപറമ്പുകളിലും ഇടവഴികളിലും സജീവമായിരുന്ന സംഘം സ്കൂള്‍-കോളജ് വിദ്യാര്‍ഥികളെ ഇരകളാക്കുകയാണിപ്പോള്‍. നേരത്തെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഇതിന്‍െറ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറയുന്നു. താലൂക്ക് വികസനസമിതിയില്‍ വിഷയം ചര്‍ച്ചയായതിനെ തുടര്‍ന്ന് തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റിതന്നെ രൂപവത്കരിച്ചിരുന്നു. വടകര താലൂക്കിന്‍െറ വിവിധഭാഗങ്ങളില്‍ കഞ്ചാവ് സുലഭമായി കിട്ടുന്ന സ്ഥിതിയാണിന്ന്. ഇതിനുപുറമേ ബ്രൗണ്‍ഷുഗര്‍പോലുള്ള മയക്കുമരുന്നുകളും ഉപയോഗിക്കുന്നതായി സൂചനകളുണ്ട്. ആളൊഴിഞ്ഞ കെട്ടിടങ്ങളും ഇടവഴികളും ബസ്സ്റ്റോപ്പുകളും ഇത്തരം സംഘത്തിന്‍െറ ഇടമായിമാറി. ചിലയിടങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ച് വില്‍പന നടത്തുന്നതായി പറയുന്നു. നിരോധിക്കപ്പെട്ട പാന്‍ ഉല്‍പന്നങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ച് വില്‍പന നടത്തുന്നതും പതിവാണ്. വിദ്യാര്‍ഥികള്‍ ഇത്തരം പാന്‍മസാലകള്‍ ഉപയോഗിക്കുന്നതായ് പറയുന്നു. മലബാറിലെ മയക്കുമരുന്ന് കോടതി വടകരയിലാണുള്ളത്. അതിനാല്‍, ഇത്തരം കേസുകളില്‍പെട്ട് ശിക്ഷിക്കപ്പെട്ടവരുടെ ജാമ്യാവശ്യാര്‍ഥവും മറ്റും പലഭാഗത്തുനിന്നുള്ള മയക്കുമരുന്നു സംഘത്തില്‍പെട്ടവര്‍ വടകരയിലത്തെുക പതിവാണ്. ഇക്കൂട്ടര്‍ വടകരയിലെ സംഘവുമായി കൈകോര്‍ത്ത് മയക്കുമരുന്ന് കച്ചവടം നടത്തുന്നതായാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.