20 ഏക്കര്‍ ജൈവപച്ചക്കറി കൃഷിയുമായി കൊടിയത്തൂര്‍ ബാങ്ക് വീണ്ടും

മുക്കം: വിഷു പ്രമാണിച്ച് ഇത്തവണ 20 ഏക്കര്‍ സ്ഥലത്ത് കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ജൈവകൃഷി ഇറക്കും. വിഷുവിന് വിഷം തീണ്ടാത്ത പച്ചക്കറികള്‍ നാട്ടുകാര്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. കഴിഞ്ഞ കാലങ്ങളില്‍ ഓണം, വിഷു, പെരുന്നാള്‍, ഈസ്റ്റര്‍ തുടങ്ങിയ ഉത്സവസീസണില്‍ ജൈവപച്ചക്കറി ഉല്‍പാദിപ്പിച്ച് നാട്ടുകാര്‍ക്ക് ലഭ്യമാക്കി മാതൃക കാട്ടിയിരുന്നു. ബാങ്ക് നേരിട്ട് രണ്ടേക്കര്‍ സ്ഥലത്തും ഫാര്‍മേഴ്സ് ക്ളബുകള്‍, കുടുംബശ്രീ യൂനിറ്റുകള്‍, സന്നദ്ധ സംഘടനകള്‍, യുവജനങ്ങള്‍, മഹിളകള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെ വാര്‍ഡുതോറും ഓരോ ഏക്കര്‍ സ്ഥലത്തുമാണ് കൃഷിക്ക് പദ്ധതിയിട്ടത്. വിത്ത്, ജൈവവളം എന്നിവ ബാങ്ക് സൗജന്യമായി നല്‍കും. ബാങ്കിന്‍െറ കീഴിലുള്ള ഫാര്‍മേഴ്സ് ക്ളബുകള്‍ ജൈവ നെല്‍കൃഷിയും നടത്തുന്നുണ്ട്. കൃഷിക്കായി വിപുലമായ കൂട്ടായ്മ രൂപവത്കരിച്ചിട്ടുണ്ട്. ബാങ്ക് പ്രസിഡന്‍റ് ഇ. രമേശ് ബാബു ചെയര്‍മാനും കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി. അബ്ദുല്ല ജനറല്‍ കണ്‍വീനറുമാണ്. യോഗം സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഇ. രമേശ് ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്വപ്ന അരിയങ്ങോട്ടുചാലില്‍, വി.എ.സണ്ണി, സുജ ടോം, ചേറ്റൂര്‍ മുഹമ്മദ്, കെ.പി.യു. അലി, സാജിദ് അഹമ്മദ്, ഉമൈന, ജോണി ഇടശ്ശേരി, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ്, കൊളായി നാസര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.