പുഴയില്‍ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി

തിരുവമ്പാടി: മലവെള്ളപ്പാച്ചിലില്‍ രണ്ടിടങ്ങളിലായി പുഴയില്‍ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി. ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ താമരശ്ശേരി കോരങ്ങാട് വടക്കറുവില്‍ ഉനൈസ്, ആനപ്പാറ ജുനൈസ് എന്നിവരെ ലൈഫ്ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മുത്തപ്പന്‍പുഴ മറിപ്പുഴ തുരുത്തില്‍ അകപ്പെട്ട കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശികളായ നാലുപേരെയും രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ടുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിനെ തുടര്‍ന്നാണ് വിനോദസഞ്ചാരത്തിനത്തെിയവര്‍ പുഴയില്‍ കുടുങ്ങിയത്. മുക്കം, നരിക്കുനി യൂനിറ്റുകളില്‍നിന്ന് അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തനത്തിനത്തെിയിരുന്നു. അരിപ്പാറ വെള്ളച്ചാട്ടത്തിലെ പാറകളില്‍ കുടുങ്ങിയവരെ ലൈഫ്ഗാര്‍ഡുമാരായ സണ്ണി, മണി, നാട്ടുകാരായ ലിജോ, ടോമി എന്നിവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. മുത്തപ്പന്‍പുഴ മറിപ്പുഴയിലുണ്ടായ കനത്ത മഴയാണ് പെട്ടെന്ന് ജലവിതാനമുയരാന്‍ കാരണമായത്. പ്രസന്ന കാലാവസ്ഥയിലാണ് സഞ്ചാരികള്‍ പുഴകളിലിറങ്ങിയിരുന്നത്. മലവെള്ളപ്പാച്ചില്‍ ശക്തമായതോടെ പുഴക്ക് നടുക്കുള്ള മറിപ്പുഴ തുരുത്തില്‍ ഒറ്റപ്പെടുകയായിരുന്നു ഇവര്‍. ഏറെ താമസിയാതെ മറിപ്പുഴക്ക് ആറു കി.മീ. താഴെയുള്ള അരിപ്പാറ വെള്ളച്ചാട്ടത്തിലും മലവെള്ളപ്പാച്ചിലത്തെി. ഇവിടെയുണ്ടായിരുന്ന രണ്ടുപേര്‍ പുഴയിലെ പാറയില്‍ കയറിയാണ് ഒഴുക്കില്‍ അകപ്പെടാതെ രക്ഷപ്പെട്ടത്. ലൈഫ്ഗാര്‍ഡും നാട്ടുകാരും കയര്‍ ഉപയോഗിച്ച് ഇവരെ കരക്കത്തെിക്കുകയായിരുന്നു. ആര്‍ക്കും പ രിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.