കോൺഗ്രസി​െൻറ പിന്തുണ പിൻവലിക്കൽ; നഗരസഭയിൽ വീണ്ടും പ്രതിസന്ധി

കോൺഗ്രസിൻെറ പിന്തുണ പിൻവലിക്കൽ; നഗരസഭയിൽ വീണ്ടും പ്രതിസന്ധി ഈരാറ്റുപേട്ട: ചെയർമാൻ വി.എം. സിറാജിനുള്ള പിന്തുണ കോൺഗ്രസ് കൗൺസിലർമാർ പിൻവലിച്ചതിനെത്തുടർന്ന് ഈരാറ്റുപേട്ട നഗരസഭയിൽ വീണ്ടും പ്രതിസന്ധി. ചൊവ്വാഴ്ചയാണ് നഗരസഭയിലെ മൂന്ന് കോൺഗ്രസ് കൗൺസിലർമാർ മുസ്ലിംലീഗ് പ്രതിനിധിയായ ചെയർമാനുള്ള പിന്തുണ പിൻവലിച്ചത്. നഗരസഭയില്‍ ഭരണകക്ഷിയായ യു.ഡി.എഫിന് 11 അംഗങ്ങളാണുള്ളത്. ഇതിൽ മൂന്ന് പേരാണ് കോണ്‍ഗ്രസിന്. യു.ഡി.എഫിലെ മുന്‍ധാരണപ്രകാരം അവസാനത്തെ ആറുമാസം ചെയര്‍മാന്‍ പദവി കോണ്‍ഗ്രസിനാണെന്നും ഇതുപ്രകാരം കഴിഞ്ഞ 15ന് നിലവിലെ ചെയർമാൻ വി.എം. സിറാജ് രാജി വെക്കേണ്ടതായിരുെന്നന്ന് കോൺഗ്രസ് കൗൺസിലർമാർ പറയുന്നു. എന്നാൽ, രണ്ടാഴ്ചയായിട്ടും രാജി െവക്കാത്തതിനെ തുടര്‍ന്നാണ് പിന്തുണ പിന്‍വലിച്ചത്. അവിശ്വാസം െകാണ്ടുവരുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, വീണ്ടും ചെയർമാൻ തെരഞ്ഞെടുപ്പുണ്ടായാൽ യു.ഡി.എഫിന് ചെയർമാൻ സ്ഥാനം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാലാണ് രാജി വൈകിക്കുന്നതെന്ന് മുസ്ലിംലീഗ് നേതാക്കൾ പറയുന്നു. അവിശ്വാസം വന്നാൽ പരാജയപ്പെടുത്തുമെന്ന് ചെയർമാൻ വി.എം. സിറാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ കേരളത്തിലൊരിടത്തും തദ്ദേശസ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറായിട്ടില്ല. സ്ഥാനം രാജിവെച്ചാൽ നിസാർ കുർബാനിക്ക് ആ സ്ഥാനത്തേക്ക് വരാൻ കഴിയാത്തതിനാൽ തൽക്കാലം രാജി വേണ്ടെന്നാണ് പാർട്ടി നിർദേശം. പിന്തുണ പിൻവലിക്കാനുള്ള മൂന്ന് കൗൺസിലർമാരുടെ തീരുമാനം പരിഹാസ്യമാണ്. യു.ഡി.എഫിൻെറ ജില്ല- സംസ്ഥാന നേതൃത്വങ്ങളും ഈരാറ്റുപേട്ടയിലെ ലീഗ് കൗൺസിലർമാരും യു.ഡി.എഫ് പ്രവർത്തകർ ഒന്നടങ്കവും തന്നോടൊപ്പമാണ്. പാർട്ടി പറഞ്ഞാൽ ആ നിമിഷം രാജി വെക്കുമെന്ന മുൻ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും സിറാജ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ ലീഗിലെ എട്ട് കൗൺസിലർമാരും എത്തുമെന്ന് അറിയിച്ചിരുെന്നങ്കിലും കൗൺസിലറായ സി.പി. ബാസിത് മാത്രമേ എത്തിയിരുന്നുള്ളൂ. അതിനിടെ, കരാർ അംഗീകരിച്ച് കോൺഗ്രസിന് ചെയർമാൻസ്ഥാനം നൽകണമെന്ന അഭിപ്രായവും പാർട്ടി പ്രാദേശിക ഘടകത്തിൽ സജീവ ചർച്ചയാണെന്നാണ് വിവരം. പ്രാദേശികവിഷയം രമ്യമായി പരിഹരിക്കണമെന്നും അവസാന നിമിഷത്തിലാണ് സംസ്ഥാന കമ്മിറ്റിയെ അറിയിക്കേണ്ടതെന്നും ലീഗ് മുനിസിപ്പൽ പ്രസിഡൻറ് പറഞ്ഞു. നിലവിലെ ചെയർമാൻ അധികാരമേറ്റ സമയത്ത് എഴുതിയ കരാർ പാലിച്ചാൽ മാത്രം മതിയെന്ന് കോൺഗ്രസ് കൗൺസിലർ നിസാർ കുർബാനി പറഞ്ഞു. കരാർ എഴുതിയത് പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ്. എന്നാൽ, പിന്തുണ പിൻവലിക്കൽ കോൺഗ്രസിലും ഭിന്നതകൾ സൃഷ്ടിച്ചിട്ടുണ്ട്. നഗരസഭയിലെ മറ്റ് കക്ഷികൾ ചേർന്ന് അവിശ്വാസത്തിനുള്ള ശ്രമവും നടത്തുന്നുണ്ട്. കോൺഗ്രസിലും ഭിന്നത ഈരാറ്റുപേട്ട: നഗരസഭ ചെയർമാൻ വി.എം. സിറാജിനുള്ള പിന്തുണ പിൻവലിച്ചതിനെച്ചൊല്ലി കോൺഗ്രസിലും ഭിന്നത. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് ജോൺസൺ ചെറുവള്ളിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം പിന്തുണ പിൻവലിച്ചതിനെ എതിർത്ത് രംഗത്ത് എത്തിയപ്പോൾ, കോൺഗ്രസ് ഈരാറ്റുപേട്ട മണ്ഡലം പ്രസിഡൻറ് വി.പി. അബ്ദുൽ ലത്തീഫ് കൗൺസിലർമാരെ അനുകൂലിച്ചു. കോൺഗ്രസ് വേദികളിലോ കമ്മിറ്റികളിലോ ആലോചിക്കാതെ പിന്തുണ പിൻവലിക്കാനുള്ള കോൺഗ്രസ് കൗൺസിലർമാരുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ജോൺസൺ ചെറുവള്ളിയുടെ അധ്യക്ഷതയിൽ കൂടിയ കോൺഗ്രസ് നേതൃയോഗം ചൂണ്ടിക്കാട്ടി. യു.ഡി.എഫ് സംവിധാനം തകർക്കാൻ ഗൂഢാലോചന നടത്തിവർക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടി സ്വീകരിക്കണം. ഡി.സി.സി അംഗങ്ങളായ പി.എച്ച്. നൗഷാദ്, വർക്കിച്ചൻ വയമ്പോത്തനാൽ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ അഡ്വ.സതീഷ് കുമാർ, സി.എം. ഷിബു, നിയാസ് വെള്ളൂപ്പറമ്പിൽ, നൗഷാദ് വട്ടക്കയം, പി.എം. മുഹമ്മദ് ഖാൻ, അനസ് നാസർ, റോയി തുരുത്തിയിൽ, ബിനോ മുളങ്ങാശ്ശേരിൽ, പി.എച്ച്. ഹക്കീം, കെ.കെ. സുനീർ, അൻസാരി അമ്പഴത്തിനാൽ, അബ്ദുൽ കരീം കടുക്കാപ്പറമ്പിൽ, വി.കെ. ഷിജു, ജോളിച്ചൻ കൈപ്പള്ളി, സജി കൊട്ടാരം, ജോഷി പൂഞ്ഞാർ, ബാബു മേക്കാട്ട് എന്നിവർ സംസാരിച്ചു. എന്നാൽ, പിന്തുണ പിൻവലിക്കൽ യു.ഡി.എഫ് തീരുമാനം തന്നെയാണെന്ന് കോൺഗ്രസ് ഈരാറ്റുപേട്ട മണ്ഡലം പ്രസിഡൻറ് വി.പി. അബ്ദുൽ ലത്തീഫ് പറഞ്ഞു. കരാർപ്രകാരം നിലവിലെ ചെയർമാൻ രാജിവെച്ചാൽ തീരുന്ന പ്രശ്നം മാത്രമേ മുന്നണിയിലുള്ളൂ. ഈരാറ്റുപേട്ടയിലെ പാർട്ടിയിലെ തർക്കവിഷയങ്ങളിൽ അഭിപ്രായം പറയാനുള്ള അവകാശം പ്രാദേശിക കമ്മിറ്റിക്കാണ്. നിസാർ കുർബാനിയെ ചെയർമാനാക്കണമെന്നാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.