രാമപുരം: ഗ്രാമപഞ്ചായത്തിലെ കൊണ്ടാട് വാർഡിൽ സമ്പൂർണ അപകട ഇൻഷുറൻസ് പദ്ധതി നട പ്പാക്കാൻ തീരുമാനം. വാർഡിലെ നാനൂറോളം വീടുകളിലെ 18നും 70നും ഇടയിൽ പ്രായമുള്ള മുഴുവൻ ആളുകളെയും പദ്ധതിയിൽ ചേർക്കാൻ വാർഡ് അംഗം ടൈറ്റസ് മാത്യുവിെൻറ നേതൃത്വത്തിൽ ഭവന സന്ദർശനം ആരംഭിച്ചു. തപാൽ വകുപ്പ് കോട്ടയം ഡിവിഷനുമായി സഹകരിച്ചാണ് പദ്ധതി. ഒരുമാസം ഒരു രൂപ നിരക്കിൽ ഒരുവർഷത്തേക്ക് 12 രൂപ പ്രീമിയം അടച്ചാൽ രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പി.എം.എസ്.ബി.വൈയാണ് വാർഡിൽ സമ്പൂർണമായി നടപ്പാക്കുന്നത്. സേവിങ്സ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് ഇൻഷുറൻസ് പ്രീമിയം അടക്കുന്നത്.
ഇതിനുവേണ്ടി വാർഡിലെ മുഴുവൻ ആളുകളുടെയും പേരിൽ പോസ്റ്റ് ഓഫിസ് സേവിങ്സ് അക്കൗണ്ടുകൾ ആരംഭിക്കും. പോസ്റ്റ് ഓഫിസ് സേവിങ്സ് അക്കൗണ്ടുകൾ തുടങ്ങുന്നതിന് 50 രൂപയും ആധാർ കാർഡിെൻറ കോപ്പിയും രണ്ട് ഫോട്ടോയുമാണ് വേണ്ടത്. കുടുംബശ്രീ അംഗങ്ങളുടെ സ്ക്വാഡുകൾ ഇൻഷുറൻസിൽ ചേർക്കുന്നതിനുവേണ്ടി മുഴുവൻ വീടുകളിലും എത്തും. പ്രവർത്തനങ്ങൾക്ക് എ.ഡി.എസ് പ്രസിഡൻറ് അമ്മിണി കൈതളാവുംകര, സി.ഡി.എസ് അംഗം അംബിക രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകും. കൊണ്ടാട് വാർഡിലെ മുഴുവൻ കുടുബശ്രീ യൂനിറ്റുകളുടെയും സംയുക്ത യോഗത്തിൽ വാർഡ് അംഗം ടൈറ്റസ് മാത്യു സമ്പൂർണ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിെൻറ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയെക്കുറിച്ച് കോട്ടയം പോസ്റ്റൽ ഡിവിഷൻ മാർക്കറ്റിങ് എക്സിക്യൂട്ടിവ് കെ.കെ. വിനു ക്ലാസ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.