വൈക്കം: ചെമ്പ്-മറവൻതുരുത്ത് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മൂവാറ്റുപുഴ ആറിനുകുറു കെ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെമ്പ് പഞ്ചായത്തിലെ ഉൾപ്രദേശമായ ഏനാദ ിയിലുള്ള നൂറുകണക്കിനു കുടുംബങ്ങൾ പുറംലോകവുമായി എളുപ്പത്തിൽ ബന്ധപ്പെടുന്നതിന് കടത്തിനെയാണ് ആശ്രയിക്കുന്നത്. കടത്തുകടക്കാതെ വൈക്കത്തുനിന്ന് ഏനാദിയിലേക്കെത്താൻ നീർപ്പാറവഴിയോ തട്ടാവേലി പാലം കടന്ന് കരിപ്പാടംവഴിയോ കിലോമീറ്ററുകൾ സഞ്ചരിക്കണം. മറവൻതുരുത്തിലെ മൂലേക്കടവിനെയും ഏനാദിയെയും ബന്ധിപ്പിപ്പിച്ച് മൂവാറ്റുപുഴ ആറിന് കുറുകെ പാലം നിർമിക്കണമെന്നത് ഏനാദിക്കാരുടെ ചിരകാല സ്വപ്നമാണ്.
ഈ ഫെറിയിൽ വാഹനങ്ങൾ മറുകര എത്തിക്കാനായി ഉണ്ടായിരുന്ന ചങ്ങാട സർവിസും നിലച്ചതോടെ ജനം ഏറെ ദുരിതത്തിലാണ്. ഇരുഭാഗത്തും റോഡ് സൗകര്യമുള്ള ഇവിടെ പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധനയടക്കം പലതവണ നടത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല. പലതവണ ബജറ്റിൽ പരാമർശം വന്നപ്പോഴൊക്കെ ജനം ഏറെ പ്രതീക്ഷ അർപ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഏനാദി നിവാസികളുടെ ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനും പ്രദേശത്തിെൻറ വികസനത്തിനും മൂലേക്കടവ്-ഏനാദി പാലം നിർമിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.