എം.എസ്.എഫ് പ്രകടനം

കോട്ടയം: എം.എസ്.എഫ് കോഴിക്കോട്ട് നടത്തിയ ഡി.ഡി.ഇ ഓഫിസ് മാർച്ചിനുനേരെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവർത്തകർ കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ലീഗ് ഹൗസിൽനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. അസ്‌ലം, ജില്ല ട്രഷറർ സാബിർ കങ്ങഴ, ജില്ല വൈസ് പ്രസിഡൻറുമാരായ അസ്‌ലം യൂസുഫ്, അജ്മൽ മുഹമ്മദ്‌, ജില്ല സെക്രട്ടറി നൗഫൽ ഷഫീഖ്, സംസ്ഥാന കൗൺസിൽ അംഗം സൽമാൻ റഷീദ്, ജുനൈദ് കൈതക്കുളം, മുഹമ്മദ്‌ റമീസ്, അക്ബർഷാ, ഫരീദ്‌ഖാൻ എന്നിവർ നേതൃത്വം നൽകി. അംഗൻവാടി ഹെൽപർ തസ്തികയിൽ ഒഴിവ് കൊക്കയാർ: കൊക്കയാർ പഞ്ചായത്തിൽ അംഗൻവാടി ഹെൽപർ തസ്തികയിൽ ഒഴിവ്. 18നും 48നും ഇടയിൽ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പീരുമേട് ഐ.സി.ഡി.എസ്, കൊക്കയാർ പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ ഈ മാസം 20 മുതൽ 30വരെ അപേക്ഷ നൽകാം. 2009ൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതിെല്ലന്നും എസ്.എസ്.എൽ.സി പാസായവരെ പരിഗണിക്കിെല്ലന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.