വാകത്താനത്ത് വീട്ടില്‍ കഞ്ചാവ് വിൽപന; ഒരാള്‍ പിടിയില്‍; മൂന്നുപേര്‍ ഒളിവില്‍

ചങ്ങനാശ്ശേരി: വാകത്താനം ഞാലിയാകുഴിയില്‍ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിവന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. മൂന്നുപേര്‍ ഒളിവില്‍. വാകത്താനം പുത്തന്‍ചന്ത കണിയാന്തറ മനുവാണ് (36) പിടിയിലായത്. വാകത്താനം ഞാലിയാകുഴിയില്‍ റോണിയുടെ വീട്ടില്‍ കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. എന്നാൽ, റോണിയടക്കം മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടു. അഖില്‍, ആമോസ് എന്ന ഷിജോ എന്നിവരാണ് രക്ഷപ്പെട്ട മറ്റു രണ്ടുപേർ. സ്ഥലത്തുനിന്ന് 455 ഗ്രാം കഞ്ചാവ്, മൂന്ന് ബൈക്ക്, മൂന്ന് മൊബൈല്‍ഫോൺ, 820 രൂപ എന്നിവ കണ്ടെടുത്തു. ഓടിരക്ഷപ്പെട്ട പ്രതികള്‍ നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.